അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉപദേശകരും ചേർന്ന് നടത്തിയ ആയിരക്കണക്കിന് ഓഹരി ഇടപാടുകൾ പുതിയ സാമ്പത്തിക വിവാദത്തിലേക്ക് . സർക്കാർ നയങ്ങൾ നേരിട്ട് സ്വാധീനിക്കുന്ന എൻവിഡിയ, ബോയിംഗ് പോലുള്ള വൻകിട കമ്പനികളിലെ ഈ വ്യാപാരം ധാർമ്മികമായ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം മൂവായിരത്തി എഴുന്നൂറിലധികം ഓഹരി ഇടപാടുകളാണ് ഇവര്‍ നടത്തിയത്. യുഎസ് സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന വന്‍കിട കമ്പനികളുടെ ഓഹരികളാണ് ഇതില്‍ ഭൂരിഭാഗവും എന്നതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് […]
നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം പാർട്ടി നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി
നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം പാർട്ടി നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി. പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്നും വലിയ തോൽവിയാണ് ഉണ്ടായതെന്നും കെ കെ ശൈലജയും പ്രതികരിച്ചു. മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്ന് ശൈലജ വ്യക്തമാക്കിയപ്പോൾ, തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്നും, പരിശോധിക്കുമെന്നുമാണ് ശ്രീമതി ടീച്ചർ പറഞ്ഞത്.
ഗണ്‍മാന്‍റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയമിച്ച് സർക്കാർ
നവകേരള സദസ്സിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകര്‍ തെരുവില്‍ അഴിച്ചുവിട്ട അക്രമ സംഭവങ്ങളില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ നടപടികളിലേക്ക് കടക്കുന്നു. പ്രതിഷേധക്കാരുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ മുഖ്യമന്ത്രിയുടെ ചീഫ് ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ സര്‍വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തേക്കും. അന്ന് പോലീസിന്റെയും ഗണ്‍മാന്റെയും ക്രൂരമായ മര്‍ദ്ദനമേറ്റ് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് ഇന്ന് ആലപ്പുഴയില്‍ നിന്നുള്ള […]
ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി ഭാരതി എയര്‍ടെല്‍
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രപരമായ നേട്ടം കൈവരിച്ച് ഭാരതി എയര്‍ടെല്‍, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മാറി. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിനെ പിന്നിലാക്കിയാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഈ ടെലികോം ഭീമന്‍ ഈ സ്ഥാനത്തെത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രമാണ് നിലവില്‍ വിപണി മൂല്യത്തില്‍ എയര്‍ടെല്ലിന് മുന്നിലുള്ളത്. എയര്‍ടെല്ലിന്റെ മൊത്തം വിപണി മൂല്യം 11.90 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 11.80 ലക്ഷം കോടി […]
പേഴ്സണല്‍ ഫിനാന്‍സ് ഫീച്ചറുമായി ഓപ്പണ്‍എഐ
ചാറ്റ് ജിപിടിയില്‍ പേഴ്സണല്‍ ഫിനാന്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ. വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. പൊതുവായ ബജറ്റിങ് ടിപ്പുകള്‍ നല്‍കുന്നതിനപ്പുറം, ഉപയോക്താവിന്റെ പണം ലാഭിക്കാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടുകള്‍ എന്നിവ നേരിട്ട് ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാം. ഈ പുതിയ അപ്‌ഡേറ്റ് വഴി എഐ ചാറ്റ്‌ബോട്ട് ഒരു വ്യക്തിഗത ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും. നിലവില്‍ ഈ ഫീച്ചര്‍ യുഎസിലുള്ള […]
‘കാട്ടാളന്‍’ സിനിമയിലെ ജഗദീഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മാര്‍ക്കോയ്ക്ക് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ അലി എന്ന കഥാപാത്രമായാണ് ജഗദീഷ് എത്തുന്നത്. മാര്‍ക്കോയില്‍ ടോണി ഐസക് എന്ന വേഷം ജഗദീഷ് അവിസ്മരണീയമാക്കിയിരുന്നു. കാട്ടാളനിലും ഏറെ വേറിട്ട വേഷപ്പകര്‍ച്ചയിലാണ് അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. മേയ് 28-നാണ് കാട്ടാളന്‍ […]
വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ നിർദേശം നൽകി മന്ത്രി ഷിബു ബേബി ജോൺ
വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി മന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടക്കും. ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ ഉണ്ടാകും. നേരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വന്യജീവി ആക്രമണം പ്രധാന വിഷയമായിരുന്നു.
‘ഭീഷ്മര്‍’ മേയ് 22 മുതല്‍ ഒടിടിയില്‍
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍ – വിഷ്ണു ഉണ്ണി കൃഷ്ണന്‍ ചിത്രം ‘ഭീഷ്മര്‍’ മേയ് 22 മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ആമസോണ്‍ പ്രൈം, സണ്‍ നെക്സ്റ്റ് എന്നീ ഓടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ഫില്‍ഡ് ത്രില്ലറാണ് ഭീഷ്മര്‍. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു […]
കാഡിലാക് എസ്‌കലെയ്ഡ് വാഹനത്തില്‍ ഷാരൂഖ്
ഏകദേശം അഞ്ചുകോടി രൂപ വിലയുള്ള കാഡിലാക് എസ്‌കലെയ്ഡ് വാഹനം ഷാരൂഖ് ഖാന്റെ വാഹനശേഖരത്തിലെ പുതിയ മോഡലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരത്തില്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന വാഹനമാണ് കാഡിലാക് എസ്‌കലെയ്ഡ്. ഇന്ത്യയിലെ ഇതിന്റെ വില അഞ്ചുകോടി രൂപയോളം വരും. എന്നാല്‍ യു.എസ്. വിപണിയില്‍ ഇതിന്റെ ഏറ്റവും വിലകൂടിയ പതിപ്പ് 1.68 ലക്ഷം യു.എസ്. ഡോളറിന് (ഏകദേശം 1.61 കോടി രൂപ) ലഭ്യമാണ്. എസ്‌കലെയ്ഡിന് 5382 മില്ലിമീറ്റര്‍ നീളമുണ്ട്, ചില വേരിയന്റുകളില്‍ ഇതിലും കൂടുതലാണ്. അതേസമയം, എസ്.യു.വി.യുടെ ഉയരം 1948 മില്ലിമീറ്ററാണ്. ഇതിലെ […]
തിരഞ്ഞെടുത്ത പഞ്ചാബി കഥകള്‍
അമൃതാപ്രീതം, കര്‍താര്‍സിങ് ദുഗ്ഗല്‍, കുല്‍വന്ത് സിങ് വിര്‍ക്, രാം സരൂപ് അണഖി, ബല്‍ബീര്‍ പര്‍വാന, ദര്‍ശന്‍ ജോഗ, തൃപ്താ സിങ, ഗുരുമീത് കഡിയാലവി, സര്‍ഘി, ജതിന്ദര്‍ സിങ് ഹാന്‍സ്, സിമ്രന്‍ ധാലീവാള്‍, ഹരീഷ്, അമര്‍ജിത് സിങ് മാന്‍, രേമന്‍…പഞ്ചാബിന്റെ ചൂടും ചൂരും നിറഞ്ഞ കഥകള്‍. ഇത്തിരിവട്ടത്തിലെ സന്തോഷങ്ങളുടെ പിറകേ പായുന്ന ഗ്രാമീണജീവിതത്തെയും പൊള്ളത്തരങ്ങള്‍ നിറഞ്ഞ നാഗരികജീവിതത്തെയും ആവിഷ്‌കരിക്കുന്ന പതിനാലു കഥകളുടെ സമാഹാരം. പഞ്ചാബിന്റെ വേറിട്ട സംസ്‌കാരത്തെയും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ അത് തീര്‍ക്കുന്ന സങ്കീര്‍ണ്ണതകളെയും അടയാളപ്പെടുത്തുന്ന പുസ്തകം. ‘തിരഞ്ഞെടുത്ത പഞ്ചാബി […]
