വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രമാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍ട്‌സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജൂലായ് 3ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. വീരയുടെയും കാര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍. കഥാപാത്രത്തിനുവേണ്ടി ഐശ്വര്യ ലക്ഷ്മി ഗുസ്തി പഠിച്ചിരുന്നു. ഹരീഷ് പേരടി, ശ്രീജ രവി, […]
എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന് ടെസ്ല
ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. ഈ കേന്ദ്രത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ടെസ്ലയുടെ മോഡല്‍ വൈ, പുതുതായി പുറത്തിറക്കിയ മോഡല്‍ വൈ എല്‍ എന്നീ വാഹനങ്ങള്‍ നേരിട്ട് കണ്ട് അനുഭവിക്കാന്‍ സാധിക്കും. മോഡല്‍ വൈ എല്‍ പതിപ്പിന് ഇന്ത്യയില്‍ 61.99 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. പുതുതായി വിപണിയിലെത്തിയ ‘മോഡല്‍ വൈ എല്‍’ ഒരു ആറ് സീറ്റര്‍ […]
മമ്മൂട്ടി: ഒരു പുസ്തകം
അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം. മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം. ‘മമ്മൂട്ടി: ഒരു പുസ്തകം’. ഇ.ജയകൃഷ്ണന്‍. മാതൃഭൂമി. വില 272 രൂപ.
പുരുഷന്മാരിലെ അമിതവണ്ണം കരള്‍ അര്‍ബുദമുണ്ടാക്കും
പ്രായപൂര്‍ത്തിയായതിന് ശേഷം അമിതവണ്ണം ആകുന്നവരില്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. അമിതവണ്ണം അന്നനാളത്തിലെ അര്‍ബുദം, വയറിന്റെ മുകള്‍ഭാഗത്തെ ബാധിക്കുന്ന അര്‍ബുദം, മലാശയ അര്‍ബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അര്‍ബുദം, മള്‍ട്ടിപ്പിള്‍ മൈലോമ, പാന്‍ക്രിയാറ്റിക് കാന്‍സര്‍, വൃക്ക, തൈറോയ്ഡ് ഗ്ലാന്‍ഡ്, ഓവറികള്‍, എന്‍ഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദസാധ്യത വര്‍ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അമിതവണ്ണം ഏതു തരം കാന്‍സറിനുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. മുപ്പത് വയസ്സിന് മുമ്പ് അമിതവണ്ണക്കാരാകുന്ന പുരുഷന്മാരില്‍ കരളില്‍ അര്‍ബുദമുണ്ടാകുന്നതിനുള്ള സാധ്യത അഞ്ചു മടങ്ങ് […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വി വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ. മുരളീധരൻ,മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. […]
വിജയ് സർക്കാരിന് 6 മാസത്തിൽ കൂടുതൽ ആയുസില്ലെന്ന് ഡിഎംകെ എംഎൽഎ
തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന് ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. വിജയുടെ പാർട്ടിക്ക് നിയമസഭയിൽ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ ദയയിലാണ് ഈ സർക്കാർ നിലനിൽക്കുന്നതെന്നും അനിത രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. സിനിമയിൽ അഭിനയിക്കുന്നത് പോലെ എളുപ്പമല്ല ഒരു സംസ്ഥാനം ഭരിക്കുന്നതെന്നും രാഷ്ട്രീയത്തിലെയും ഭരണത്തിലെയും യാഥാർത്ഥ്യങ്ങൾ വിജയ് ഉടൻ തന്നെ മനസ്സിലാക്കുമെന്നും അനിത രാധാകൃഷ്ണൻ പരിഹസിച്ചു.
സത്യപ്രതിജ്ഞ വേദിയില്‍ ശ്രദ്ധേയമായത് പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യം
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വേദിയില്‍ ശ്രദ്ധേയമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
യുഡിഎഫ് മന്ത്രിസഭയിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേര്‍
യുഡിഎഫ് മന്ത്രിസഭയിൽ ആര്‍എസ്‍പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം എന്നാൽ മലയാളഭാഷാ നിയമപ്രകാരം ഗൗരവത്തോടുകൂടി എന്നാണ് അര്‍ത്ഥം.
ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല
വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് രമേശ് ചെന്നിത്തല അധികാരമേറ്റു. രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര മന്ത്രി പദവിയിലേക്കെത്തുന്നത്. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രിയായിരുന്നു ചെന്നിത്തല. 86ൽ മുപ്പതാം വയസ്സിൽ കരുണാകരൻ സർക്കാരിൽ മന്ത്രിയായ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല.
സത്യപ്രതിജ്ഞാ വേദിയിൽ വൻ തിരക്ക്
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ വൻ തിരക്ക്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് ചടങ്ങിന് എത്തിയത്. നിയുക്ത എംഎൽഎമാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും വേദിയിൽ ഇരിപ്പിടം കിട്ടാത്ത സ്ഥിതിയായിരുന്നു. വിവിഐപികൾക്കായി പ്രത്യേകം തരംതിരിച്ച മുൻനിരകളിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഇരച്ചുകയറി ഇരിപ്പിടങ്ങൾ കൈക്കലാക്കി. ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി തടിച്ചുകൂടിയിരിക്കുന്നത്.
