5 40

ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് (150-250 മി.ലി) വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വലിയ രീതില്‍ മെച്ചപ്പെടുത്തുമെന്ന് പഠനം. എന്നാല്‍ അളവു കൂടിയാല്‍ വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് വൃക്ക, ഹൃദയം, ഷുഗര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍. രാത്രി അമിതമായി വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാന്‍ വേണ്ടി ആവര്‍ത്തിച്ചു ഉണരാനും ഉറക്കം തടസ്സപ്പെടാനും കാരണമാകുന്നു. അതേസമയം, നിര്‍ജ്ജലീകരണം രാത്രിയില്‍ പേശിവലിവു ഉണ്ടാക്കാം, ഇതും ഉറക്കത്തെ അസ്വസ്ഥമാക്കും. കാലക്രമേണ അവര്‍ക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാം മാത്രമല്ല, ശരീരത്തിന്റെ വീണ്ടെടുക്കല്‍ പ്രക്രിയ തടസ്സപ്പെടുകയും ക്ഷീണത്തിനും തലവേദനയ്ക്കും കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിന് ഏകദേശം 90 മിനിറ്റ് മുന്‍പ് ചെറുചൂടു വെള്ളത്തില്‍ കുളിക്കുന്നത് ശരീരതാപനില കുറയ്ക്കാനും വേഗത്തില്‍ ഉറങ്ങാനും സഹായിക്കും എന്നതു പോലെ ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ശരീരത്തെ സ്വഭാവികമായി തണുപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അധികം വെള്ളം കുടിക്കരുത്. കാപ്പി, ചായ, കൂള്‍ഡ്രിങ്ക്‌സ് എന്നിവ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. പകല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കൂടുതല്‍ പ്രധാനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *