ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ ‘സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 86,500 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. 10.7 ബിഎച്പി കരുത്തും 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 124.7സിസി, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സഹായത്തോടെ ഈ ബൈക്ക് ലിറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹീറോയുടെ അവകാശവാദം. ട്രാഫിക്കില്‍ എന്‍ജിന്‍ സുഗമമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ‘ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍’ ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ , മാറ്റ് നെക്സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്നട്ട് ബ്രൗണ്‍ എന്നി അഞ്ചു നിറങ്ങളില്‍ പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 ലഭ്യമാണ്.
സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 വിപണിയില്‍
