Posted inആരോഗ്യം

പഴയ പൊള്ളല്‍ പാടുകള്‍ കാന്‍സര്‍ ആയി മാറാം

പഴയ പൊള്ളല്‍ പാടുകള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍സര്‍ ആയി മാറാമെന്ന് ഗവേഷകര്‍. മാര്‍ജോളിന്‍സ് അള്‍സര്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു തരം സ്‌കിന്‍ കാന്‍സറിനെ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. പഴയ മുറിവുകള്‍, പൊള്ളലേറ്റ പാടുകള്‍, ദീര്‍ഘകാലം ഭേദമാകാത്ത അള്‍സറുകള്‍ എന്നിവയില്‍ നിന്ന് വികസിക്കാവുന്ന അപൂര്‍വമായ ഒരു തരം ത്വക്ക് അര്‍ബുദമാണ് മാര്‍ജോളിസ് അള്‍സര്‍. പൊള്ളലേറ്റ പാടുകളില്‍ വര്‍ഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന ഭാഗങ്ങളില്‍ ചിലപ്പോള്‍ കോശങ്ങളില്‍ അസാധാരണ വളര്‍ച്ചയ്ക്ക് കാരണമാകാം. അതാണ് പിന്നീട് കാന്‍സറായി മാറുന്നത്. മാര്‍ജോളിന്‍സ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് പോലീസ് പറയുന്നത്. പരിസരപ്രദേശങ്ങളിൽ ആഘോഷം നടന്നയിടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടിൽവെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജി. സുധാകരൻ പ്രോ ടേം സ്പീക്കർ

സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രിസഭ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതിനെതിരെ പ്രതിഷേധം

യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച കോഴിക്കോട് ജില്ലയെ മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിച്ചതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോഴിക്കോടിന്റെ അയോഗ്യത എന്തെന്നും, വി ഇ അബ്ദുള്‍ ഗഫൂറിന്റെ മെറിറ്റ് എന്തെന്നും ഉള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്. ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയും, കോണ്‍ഗ്രസില്‍ നിന്ന് കെ ജയന്തും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പുറത്താവുകയായിരുന്നു. ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷത്തിന് ശേഷമാകും പാറക്കല്‍ അബ്ദുള്ള മന്ത്രിസഭയുടെ ഭാഗമാകുകയെന്നാണ് വിവരം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 18, തിങ്കള്‍

  കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കാന്‍ വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച് അവരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന സുപ്രധാന തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപയുടെ ശമ്പള വര്‍ധന. അംഗന്‍വാടി ജീവനക്കാര്‍, പാചകത്തൊഴിലാളികള്‍, പ്രീ പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ പ്രതിഫലം ആയിരം രൂപ വീതം വര്‍ധിപ്പിക്കും. ആശാ വര്‍ക്കര്‍മാരുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡിസതീശൻ അറിയിച്ചു. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കും. ആശ വർക്കർമാർക്ക് ആദ്യ ഘട്ടമെന്ന നിലയിൽ 3000 രൂപയുടെ വർധനവ് പ്രഖ്യാപിക്കുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുകയെന്ന് രാഹുൽ ഗാന്ധി

കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുക. ഓരോ കേരളീയന്‍റെയും ശബ്‍ദമായി മാറുന്ന വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളെന്നു രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഈ പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാൽ ജിക്ക് നന്ദി. ഈ പ്രചാരണ വേളയിൽ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവർത്തകനും ഡിജിറ്റൽ യോദ്ധാവിനും അവകാശപ്പെട്ടതാണ് ഈ വിജയമെന്നും അദ്ദേഹം കുറിച്ചു.

Posted inബിസിനസ്സ്

4000 കോടി രൂപയുടെ ഐപിഒ നടത്താന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കേരളത്തില്‍ നിന്നൊരു വമ്പന്‍ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വരുന്നു. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് 4000 കോടി രൂപയുടെ ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2025-26) മുന്‍വര്‍ഷത്തെ 787 കോടി രൂപയില്‍ നിന്ന് 1640 കോടി രൂപയിലേക്ക് കമ്പനിയുടെ ലാഭം മുന്നേറിയിരുന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വിഭജനം നടത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. […]

Posted inടെക്നോളജി

സര്‍വം എ.ഐയില്‍ വന്‍ നിക്ഷേപവുമായി എച്ച്.സി.എല്‍

ഇന്ത്യന്‍ ഐ.ടി ഭീമനായ എച്ച്.സി.എല്‍. ടെക് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ സര്‍വം എ.ഐ-യില്‍ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. സര്‍വം എ.ഐ സമാഹരിക്കുന്ന പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായാണ് ഈ തുക വരുന്നത്. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഈ റൗണ്ടിലൂടെ മൊത്തം 300 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എച്ച്.സി.എല്‍.ടെക് നേതൃത്വം നല്‍കുന്ന ഈ നിക്ഷേപത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബെസ്സമര്‍ വെഞ്ച്വര്‍ പാര്‍ട്ണേഴ്‌സും 50 […]

Posted inവിനോദം

‘അച്യുത അവതാരം’ ചിത്രത്തിന്റെ ടീസര്‍

കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. ചിത്രത്തിന്റെ ടീസര്‍ റിലീസായി. പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി, രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ […]