Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി.എസ് പ്രശാന്തിൻ്റെ സമയത്ത് നടന്ന ശബരിമല സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം

പി.എസ് പ്രശാന്തിൻ്റെ സമയത്ത് നടന്ന ശബരിമല സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം സ്വർണ നഷ്‌ടം വന്നിട്ടില്ലെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും അതിനാലാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ജംഷഡ്‌പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം വന്ന ശേഷം ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. സ്വർണനഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന് ശുപാർശ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ശൈലജ ടീച്ചർ

ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ശൈലജ ടീച്ചർ. നടപ്പിലാക്കാൻ കഴിയുമോയെന്ന് ഒറ്റ ദിവസം കൊണ്ട് പറയാനാവില്ല. പിണറായിയെ ഇനി മാറ്റാനാവില്ല. പ്രതിപക്ഷ നേതാവായി തീരുമാനിച്ചു കഴിഞ്ഞുവെന്നും കെകെ ശൈലജ പറഞ്ഞു.ജില്ലാ കമ്മിറ്റികളിലെ ചർച്ചകളെന്ന് പറഞ്ഞ് പുറത്ത് വരുന്നത് യഥാർത്ഥ വസ്തുതകളാണോ?. അക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആരെങ്കിലും പറയുന്നതല്ലല്ലോ. പേരാവൂരിലെ ജയസാധ്യതയിൽ ഭിന്നാഭിപ്രായമുയർന്നിരുന്നു. പല മണ്ഡലങ്ങളുടെയും കാര്യത്തിൽ അത്തരം ചർച്ച നടന്നു. താൻ കൂടി ഭാഗമായെടുത്ത തീരുമാനം തെറ്റായിപോയെന്ന് പറയാനാകുമോയെന്നും ശൈലജ പ്രതികരിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മേയ് 19, ചൊവ്വ

വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യയോഗം ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും മന്ത്രിമാരുടെ വകുപ്പു വിഭജന തര്‍ക്കം തീര്‍ന്നില്ല. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും കെ. മുരളീധരന് ആരോഗ്യവും പി.കെ. കുഞ്ഞാലിക്കുട്ടിക്കു വ്യവസായവും മോന്‍സ് ജോസഫിനു ജലവിഭവ വകുപ്പും നല്‍കി. ടി സിദ്ദിഖിന് കൃഷി വകുപ്പ് നല്‍കി. എന്നാല്‍ മറ്റു പല വകുപ്പുകളും തര്‍ക്കത്തിലാണ്. ഫിഷറീസ് ലീഗിന് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കൂ എന്ന നിലപാടിലാണ് ലീഗ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.   ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് -കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മർദനമേറ്റവരിൽ ഒരാളായ അജയ് ജുവൽ കുര്യാക്കോസ്. […]

Posted inലേറ്റസ്റ്റ്

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിൽ പിണറായി വിജയനെതിരേയും എംവി ​ഗോവിന്ദനെതിരേയും കടുത്ത വിമർശനം

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിൽ പിണറായി വിജയനെതിരേയും എംവി ​ഗോവിന്ദനെതിരേയും കടുത്ത വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു എംവി ഗോവിന്ദനെതിരെയുള്ള വിമർശനം.

Posted inലേറ്റസ്റ്റ്

ദില്ലി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച്

ദില്ലി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച്. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബഞ്ചാണ് ഉമറിന്‍റെ ജാമ്യപേക്ഷ തള്ളിയ നടപടിയെ വിമർശിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ചരിയ എന്നിവരുടെ ബഞ്ചാണ് ഉമറിന് ജാമ്യം നിഷേധിച്ചത്. വിചാരണ നീണ്ടുപോയാൽ ജാമ്യം നൽകണമെന്ന നജീബ് കേസിലെ വിധിയാണ് നിയമമെന്നും ഇത് പാലിച്ചില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ […]

Posted inലേറ്റസ്റ്റ്

ഇറാൻ-അമേരിക്ക യുദ്ധം  തുടരുന്നതിനിടെ, വൻ സൈനിക വിന്യാസവുമായി പാകിസ്‌താൻ

ഇറാൻ-അമേരിക്ക യുദ്ധം  തുടരുന്നതിനിടെ, വൻ സൈനിക വിന്യാസവുമായി പാകിസ്‌താൻ. 8,000 സൈനികരെയും ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ വിഭാഗത്തിൽപ്പെട്ട 16 യുദ്ധവിമാനങ്ങളും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്താൻ സൗദിക്ക് കൈമാറി. ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കണമെന്നാണ് വ്യവസ്ഥ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അന്താരാഷ്ട്ര ബഹുമതികളുടെ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അന്താരാഷ്ട്ര ബഹുമതികളുടെ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർവേയുടെ പരമോന്നത ബഹുമതിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി മോദിക്ക് ലഭിച്ചത്. നോർവെയുടെ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റിന്റെ ഏറ്റവും ഉയർന്ന പുരസ്കാരമാണ് ഇത്.

Posted inലേറ്റസ്റ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് അധികാരത്തിലെത്തിയതെന്ന് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് അധികാരത്തിലെത്തിയതെന്ന് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും ദിനംപ്രതിയെന്നോണം കൊലപാതകങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിവികെ സർക്കാരിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാവുന്നില്ലെന്നും സ്റ്റാലിൻ വിമർശിച്ചു. തഞ്ചാവൂരിൽ ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിൻ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി

സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ […]