Posted inബിസിനസ്സ്

ആഭ്യന്തര വില്‍പ്പനയില്‍ ചരിത്രം കുറിച്ച് നെസ്ലെ ഇന്ത്യ

ആഭ്യന്തര വില്‍പ്പനയില്‍ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളര്‍ച്ച രേഖപ്പെടുത്തി നെസ്ലെ ഇന്ത്യ. 2026 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 23.1 ശതമാനം ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വില്‍പ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവര്‍ത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബ്രാന്‍ഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു. പരസ്യ ചെലവ് 50 ശതമാനത്തിലധികം […]

Posted inടെക്നോളജി

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഇനി എല്ലാരും കാണണ്ട!

ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. തെരഞ്ഞെടുത്ത ഗ്രൂപ്പിന് മാത്രമായി നിങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കിടാന്‍ സാധിക്കുന്ന ‘ക്ലോസ് ഫ്രണ്ട്‌സ് സ്റ്റാറ്റസ് ലിസ്റ്റാണ്’ പുതിയ ഫീച്ചര്‍. ഫീച്ചര്‍ ആദ്യം ചില ആന്‍ഡ്രോയിഡ്, ഐഫോണ്‍ ബീറ്റാ ടെസ്റ്റര്‍മാരിലേക്കും വ്യാപിപ്പിക്കും. ഫീച്ചറിനായി സ്റ്റാറ്റസ് സ്‌ക്രീനില്‍ ക്ലോസ് ഫ്രണ്ട്‌സ് ക്രിയേറ്റ് ചെയ്യുക. ആന്‍ഡ്രോയിഡിലെയും ഐഫോണിലെയും ചില ബീറ്റാ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്ന് തന്നെ ഒരു ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. ഇതിനായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം സ്വകാര്യതാ […]

Posted inവിനോദം

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രീകരണം കഴിഞ്ഞു

പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രീകരണം പൂര്‍ത്തിയായി. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് നിര്‍മിക്കുന്നത്. തികഞ്ഞ പോലീസ് സ്റ്റോറി പൂര്‍ണമായും ഇന്‍വസ്റ്റിഗേറ്റീവ് ഴോണറില്‍ അവതരിപ്പിക്കുകയാണ് ഷഹദ് ചിത്രത്തിലൂടെ. ഭര്‍ത്താവിന്റെ മരണത്തിനുശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാര്‍വതി തിരുവോത്താണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതിക്കു പുറമേ […]

Posted inവിനോദം

‘ഓപ്പറേഷന്‍ ത്രാള്‍’ ഷൂട്ടിംഗ് ആരംഭിച്ചു

വന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘ഓപ്പറേഷന്‍ ത്രാള്‍’ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. റിതിക സിംഗ്, അമൈറ ദസ്തര്‍, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാര്‍, മുരളി ശര്‍മ, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് […]

Posted inഓട്ടോമോട്ടീവ്

ബിവൈഡിയുടെ പുതിയ എസ്യുവി സീലിയന്‍ 6

ബിവൈഡി തങ്ങളുടെ പുതിയ എസ്യുവി സീലിയന്‍ 6 ഇന്ത്യയില്‍ പുറത്തിറക്കുന്നു. ഇത് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. ഓസ്ട്രേലിയ പോലുള്ള വിപണികളില്‍, സിലോണ്‍ 6 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടും 18.3 കിലോവാട്ട്അവര്‍ അല്ലെങ്കില്‍ 26.6 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായി ജോടിയാക്കാം. നാച്ചുറലി ആസ്പിറേറ്റഡ്-ഹൈബ്രിഡ് സജ്ജീകരണം 218 എച്പി ഉത്പാദിപ്പിക്കുകയും മുന്‍ ചക്രങ്ങളിലേക്ക് മാത്രം പവര്‍ അയയ്ക്കുകയും ചെയ്യുന്നു. ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ് 324 എച്പി, 344 എച്പി […]

Posted inപുസ്തകങ്ങൾ

പാതി പറഞ്ഞ കഥകള്‍

ഓര്‍മ്മകളുടെ നിതാന്തമായ സാന്നിധ്യവും അനുഭവങ്ങളുടെ അനിതരസാധാരണമായ ചലനങ്ങളും കഥകളായി മാറുന്ന അത്ഭുതക്കാഴ്ചകളാണ് ഈ കഥാസമാഹാരം. ഔദ്യോഗികജീവിതത്തിലൂടെയും താന്‍ കടന്നുപോന്ന വഴികളിലൂടെയും സഞ്ചരിച്ച കഥാകാരന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പ്രണയവും വിരഹവും ഭാവനയും ഉള്‍ച്ചേര്‍ന്ന പരിസരങ്ങള്‍. ‘പാതി പറഞ്ഞ കഥകള്‍’. അജീഷ് അശോകന്‍. ഗ്രീന്‍ ബുക്‌സ്. വില 153 രൂപ.  

Posted inആരോഗ്യം

ഹോര്‍മോണ്‍ സന്തുലിതമാക്കുന്ന ഭക്ഷണങ്ങള്‍

ഹോര്‍മോണ്‍ സന്തുലിതമല്ലാത്ത സാഹചര്യങ്ങളില്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ത്രീകള്‍ നേരിടേണ്ടതായി വരുന്നത്. പ്രത്യേകിച്ചും ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളില്‍ ഇത് കൂടുതലായി കാണുന്നു. സ്ത്രീകളുടെ ഹോര്‍മോണ്‍ സന്തുലിതമാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം. ഫ്‌ലാക്‌സ് സീഡുകള്‍ കാഴ്ച്ചയില്‍ വളരെ ചെറുതാണ്. എന്നാല്‍ ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ഇത് ദിവസവും കഴിക്കുന്നത് ഗുണകരമാണ്. ഇലക്കറികളില്‍ ധാരാളം മഗ്‌നീഷ്യം, ഫോളറ്റ്, അയണ്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണിത്. നട്‌സിലും സീഡ്സിലും ആരോഗ്യകരമായ ധാരാളം കൊഴുപ്പും, മിനറലുകളും, […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 19, ചൊവ്വ

  പെട്രോളിനും ഡീസലിനും ലീറ്ററിന് 90 പൈസ വീതം വില കൂട്ടി. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 63 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ 71 പൈസയാണ്. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണു വില വര്‍ധിപ്പിക്കുന്നത്. പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യണമെന്ന് സുപ്രീം കോടതി. തെരുവുനായകള്‍ക്കെതിരെ നടപടി എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം നല്‍കണമെന്നും […]

Posted inGeneral, ബിസിനസ്സ്

ലോക റാങ്കിംഗില്‍ ആദ്യ നൂറില്‍  ഇന്ത്യന്‍ കമ്പനികളില്ല!

    വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ലോക റാങ്കിംഗില്‍ ആദ്യ നൂറില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ പുറത്ത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായാണിത്. 2025-ന്റെ തുടക്കത്തില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയ്ക്ക് ആദ്യ നൂറിനുള്ളില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട്, ആഭ്യന്തര വിപണിയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടതോടെ മിക്ക ഓഹരികളും പ്രധാന സൂചികയേക്കാളും നഷ്ടം രേഖപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 6 ഇന്ത്യന്‍ […]

Posted inടെക്നോളജി

എഐ ഡീപ്‌ഫേക്കുകള്‍ കണ്ടെത്താന്‍ യൂട്യൂബ്

എഐ ഡീപ്‌ഫേക്കുകള്‍ കണ്ടെത്തുന്നതിനുള്ള ശക്തമായ ടൂള്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. 18 വയസിന് മുകളിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ടൂള്‍ ലഭ്യമാക്കും. ഉപയോക്താക്കളുടെ മുഖത്തിന് ഡിജിറ്റല്‍ സംരക്ഷണം ഒരുക്കുന്ന സംവിധാനമാണ് യൂട്യൂബിന്റെ എഐ ഡീപ്‌ഫേക്ക് ഡിറ്റെക്ഷന്‍ ടൂള്‍. പകര്‍പ്പവകാശമുള്ള സംഗീതവും സിനിമയുടെ ഭാഗങ്ങളും സ്വയം കണ്ടെത്തുന്ന യൂട്യൂബിന്റെ പ്രശസ്തമായ ‘കണ്ടെന്റ് ഐഡി’ സംവിധാനത്തിന് സമാനമായാവും ഇതും പ്രവര്‍ത്തിക്കുക. ഇത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉപയോക്താക്കള്‍ സ്വന്തം മുഖത്തിന്റെ സെല്‍ഫി ശൈലിയിലുള്ള വീഡിയോ നല്‍കണം. യൂട്യൂബിന്റെ എഐ സംവിധാനം തുടര്‍ന്ന് പ്ലാറ്റ്‌ഫോം നിരന്തരം […]