ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം 2031ഓടെ വര്‍ധിക്കുമെന്ന് നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ട്. യു.എസ്, ചൈന തുടങ്ങിയ സാമ്പത്തിക ഭീമന്‍മാരെ തള്ളി ആഗോളതലത്തില്‍ അതിവേഗം ശതകോടീശ്വരന്‍മാര്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട്. 2026നും 2031നും ഇടയില്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം 207 ല്‍ നിന്ന് 313 ആയി ഉയരും. 2021നും 2026നും ഇടയില്‍ 30 മില്യണ്‍ ഡോളറില്‍ കൂടുതല്‍ സമ്പത്തുള്ളവരുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനയുണ്ടായി. അമേരിക്ക 914, ചൈന 485 എന്നിങ്ങനെയാണ് ശതകോടീശ്വരന്‍മാരുടെ എണ്ണം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുംബൈയാണ് ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള ആളുകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലം.
ഇന്ത്യയില്‍ ശതകോടീശ്വരന്‍മാര്‍ 51 ശതമാനം വര്‍ധിക്കും
