ദില്ലിയിൽ തന്ത്രപ്രധാന മേഖലകളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്നും പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സെൽ ആണ് അറസ്റ്റ് ചെയ്തത്.
ദില്ലിയിൽ ഒമ്പത് ഭീകരരെ അറസ്റ്റ് ചെയ്തു
