Posted inഓട്ടോമോട്ടീവ്

അഞ്ച് മോഡലുകളുമായി ടാറ്റ അവിന്യ ഒക്ടോബറിലെത്തും

ടാറ്റയുടെ ഏറ്റവും പുതിയ പ്രീമിയം ഇവി സബ്-ബ്രാന്‍ഡായ ടാറ്റ അവിന്യ, 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ അരങ്ങേറ്റം കുറിക്കും. ടാറ്റ അവിന്യ നിരയില്‍ പി1, പി2, പി3, പി4, പി5 എന്നീ കോഡ് നാമങ്ങളുള്ള അഞ്ച് മോഡലുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എല്ലാ അവിന്യ ഇവികളും ജെന്‍ 3 സ്‌കേറ്റ്‌ബോര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അവിന്യ ബ്രാന്‍ഡിന് കീഴില്‍ വരുന്ന ആദ്യ മോഡല്‍ അവിന്യ എക്‌സ് കൂപ്പെ-എസ്യുവി ആയിരിക്കും. ഇതിന്റെ എക്‌സ്-ഷോറൂം വില 35 ലക്ഷം […]

Posted inപുസ്തകങ്ങൾ

ആലിക്കര മുതല്‍ ആഫ്രിക്ക വരെ

എന്തുകൊണ്ടാണ് യാത്രചെയ്യാന്‍ ആഫ്രിക്കതന്നെ ശരീഫ് തിരഞ്ഞെടുത്തത് എന്നെനിക്കറിയില്ല. എസ്.കെ. കടന്നുപോയ മിക്കയിടങ്ങളിലൂടെയും ശരീഫും യാത്രചെയ്യുന്നുണ്ട്: ജിഞ്ച, നൈലിന്റെ ഉറവിടം, മസായിമാര, കമ്പാല (കമ്പാല എന്ന് കേള്‍ക്കുമ്പോള്‍ ഫാന്റം ഓര്‍ത്തുപോവുന്നു), അവിടത്തെ കാട്ടുവഴികള്‍, മലയാളിമണങ്ങള്‍, മനുഷ്യഗന്ധങ്ങള്‍… എല്ലാം തന്റേതായ രീതിയില്‍ ശരീഫും കണ്ടെത്തുന്നു; അനുഭവിക്കുന്നു. നാട്യങ്ങളില്ലാത്ത ഭാഷയില്‍ എഴുതിയിരിക്കുന്നു – ശ്രീകാന്ത് കോട്ടക്കല്‍. ഉഗാണ്ട, ടാന്‍സാനിയ, സിംബാബ്വെ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഏകനായി സഞ്ചരിച്ച ഒരു യാത്രികന്റെ അനുഭവങ്ങളുടെ പുസ്തകം. ‘ആലിക്കര മുതല്‍ ആഫ്രിക്ക വരെ’. മുഹമ്മദ് ശരീഫ്. […]

Posted inആരോഗ്യം

മഴക്കാലത്ത് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം

കേരളത്തില്‍ എല്ലാ വര്‍ഷവും മഴക്കാലത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഡെങ്കിപ്പനി. മഴ തുടങ്ങുമ്പോള്‍ വീടുകളുടെയും പരിസരങ്ങളുടെയും പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് കൊതുകുകള്‍ വളരാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. സാധാരണ കൊതുകുകളെ പോലെ രാത്രിയല്ല, ഇവ കൂടുതലായും പകല്‍ സമയത്താണ് കടിക്കുന്നത്. വീടിന്റെ അകത്തും ചുറ്റുപാടുകളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുന്നത്. പെട്ടെന്നുള്ള ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണിന് പിന്നിലെ വേദന, ശരീരവേദനയും സന്ധിവേദനയും, അമിത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് വി ഡി സതീശന്‍റെ പ്രഖ്യാപനം

തിരുവനന്തപുരം കാസർകോട് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണ്ണർക്ക് കൈമാറി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമര്‍ശനം

നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം ആണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർത്ഥങ്ങളുണ്ട്, ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞുവെന്നും നേതാക്കൾ വിമർശിച്ചു. അതേസമയം തനിക്ക് വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്ന് എംവി ഗോവിന്ദൻ സമ്മതിച്ചു. വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച സെക്രട്ടറി വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്നും  ഒരിക്കൻ കണ്ണാടിയിൽ നോക്കാറുണ്ടോ എന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് നോർവേ പത്രം

നോർവേയിലെ ഏറ്റവും വലിയ പത്രമായ ആഫ്റ്റൻപോസ്റ്റൻ വിവാദത്തിൽ. നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. മോദിയെ ഒരു ‘പാമ്പാട്ടി’യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്നതുമായാണ് കാർട്ടൂണിലുള്ളത്. ‘കൂർമ ബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ’ എന്ന തലക്കെട്ടിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്. ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ തയ്യാറാകണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്

കേരളത്തിലെ പുതിയ സർക്കാർ ജൂൺ 15-ഓടെ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ തയ്യാറാകണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. യാത്രകൾ സൗജന്യമാക്കുന്നത് ഒരു തമാശയല്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്  നിലവിലുള്ളതും നടപ്പാക്കിയതുമാണെന്ന് വ്യക്തമാക്കി. ഓസ്ട്രേലിയയിലെ വിക്ടോറിയ, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങൾ മാർച്ച് മാസത്തിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കിയിരുന്നു. സ്പെയിൻ ട്രെയിൻ യാത്ര സൗജന്യമാക്കിയപ്പോൾ, ലക്സംബർഗ്, മാൾട്ട എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ട്രെയിൻ, ബസ്, ട്രാം എന്നിവ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്ന് ട്രംപ്

ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്നും, അമേരിക്കയുമായി കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും

കേരള നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. നാളെ നിയമസഭയിൽ പ്രോ ടെം സ്പീക്കർക്ക് മുൻപാകെയാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോ ടെം സ്പീക്കർ നേതൃത്വം നൽകും. സഭയിലെ ഏറ്റവും മുതിർന്നയാളാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. സഭാസ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തിരുന്നു.