w 412h 232croprect 1x0x1278x719imgid 01ksz509h4a4sf6wvh0smgb1k3imgname pinarayi vijayan 1780235642404

പിണറായി വിജയന് ജന്മനാട്ടിൽ ഇടതുമുന്നണിയുടെ സ്വീകരണം.തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ലെന്നും കഴിഞ്ഞ 10 വർഷം നാടിന്റെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ സമ്മേളനത്തിൽ സംസാരിച്ചു. നല്ല ഫലം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് അനുഭവത്തിൽ കാണാൻ കഴിഞ്ഞത്. പുതിയ സർക്കാറിന്റെ സമീപനം എന്തെന്ന് നാടാകെ ശ്രദ്ധിക്കണം. നാടിന്റെ താല്പര്യത്തിനെതിരായി പ്രവർത്തിച്ചാൽ ശക്തമായി എതിർക്കും. തിരഞ്ഞെടുപ്പ് സമയത്ത് ചില പ്രചാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കാൻ ഭരണം മാറണം എന്ന് ചിലർ പ്രചരിപ്പിച്ചു. എൽഡിഎഫ് തിരിച്ചുവരും, ഞങ്ങൾ ഇവിടെ തന്നെയുണ്ട്. കളങ്കരഹിതമായാണ് സിപിഎമ്മിന്റെ നേതൃത്വം നിലനിൽക്കുന്നതെന്നാണ് സ്വീകരണ സമ്മേളനത്തിൽ പിണറായി പ്രതികരിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *