പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത്ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ യോഗം ചേർന്നു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ ഐഐടി വിദഗ്ധരും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നു. വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരയടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. പണമിടപാടിലെ പ്രതിസന്ധി മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സാങ്കേതിക സഹായം ഉറപ്പാക്കി. സാങ്കേതിക തടസങ്ങൾ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
പ്രഭാത വാര്‍ത്തകള്‍ | മേയ് 25, തിങ്കള്‍
മന്ത്രിമാര്‍ അറിയാതെ ഉന്നതതല നിയമനങ്ങള്‍ നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ തത്കാലം പ്രതികരിക്കുന്നില്ലെന്നു മന്ത്രിമാര്‍. വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനം ആഭ്യന്തര കാര്യമാണെന്നും പ്രതികരണത്തിനില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രിസഭാ യോഗത്തിനു ശേഷമേ പ്രതികരിക്കാനാകൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു. ഇതേസമയം പോലീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അംഗീകരിച്ച സ്ഥലംമാറ്റത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിരുത്തലുകള്‍ വരുത്തി. അസ്വാരസ്യങ്ങള്‍ക്കിടയില്‍ ഇന്നു മന്ത്രിസഭാ യോഗം. ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ 27 നും 28 നും അവധി. […]
സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ
സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ് സതീശൻ സ്വന്തം ജനതക്ക് നൽകിയ വാക്ക്. മോഹൻലാലും ശ്രീകുമാരൻ തമ്പിയും സലീം കുമാറും അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പറവൂരിന് വാക്ക് നൽകിയത്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി […]
രാത്രി വാർത്തകൾ
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിമർശനമുയർന്നിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമന വിഷയത്തിൽ പ്രതികരണത്തിനില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അതൊക്കെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്യാബിനറ്റിന് ശേഷമേ പ്രതികരിക്കാൻ പറ്റൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും […]
സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി കെ. മുരളീധരൻ
സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ശുചിത്വം ഇല്ലതായാൽ ഒരു രോഗത്തിന് ചികിത്സിക്കാൻ വരുന്നവർക്ക് പല രോഗങ്ങളുമായി പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അത് ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി 29-ാം വാർഷിക സമ്മേളനം പ്രസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട രക്ത ബാഗുകൾ ഉത്പാദിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ടെറുമോ പെൻപോളിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ കഴിയുവിധം മാനേജ്മെന്റ് ട്രേഡ് യൂണിയൻ […]
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങൾക്കൊപ്പം നിലകൊണ്ട ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വഴിതുറക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയാണ് സാധാരണയായി ബിജെപി ഭരണകൂടങ്ങൾ തങ്ങളുടെ ഉപദേഷ്ടാക്കളാക്കാറുള്ളതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ബിജെപി ഭരണകൂടങ്ങൾ കാണിക്കുന്ന അതേ വഴിയിലൂടെയാണോ ഇപ്പോൾ കേരള സർക്കാരും […]
എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത
എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.അതിനിടെ ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ ഇടയ്ക്ക് ഇടയ്ക്ക് തുറക്കുമെന്ന് അറിയിപ്പ്. ജലനിരപ്പ് ക്രമീകരിക്കാനാണ് നടപടി. പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരും. പെരിയാർ, ആലുവ, പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ ജല നിരപ്പ് കുറച്ച് […]
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയത്തിലെ സാങ്കേതിക പ്രതിസന്ധിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയത്തിലെ സാങ്കേതിക പ്രതിസന്ധിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘം. ഐഐടി മദ്രാസിലെ പ്രൊഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് തേടി.
സംഘടന വീഴ്ച പരിഹരിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശം
സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം, സംസ്ഥാന ഘടകത്തിന് സംഘടന വീഴ്ച പരിഹരിക്കാൻ കർശന നിർദ്ദേശം നല്കി. സംഘടന പ്ളീനം അടക്കം വിളിച്ച് തോൽവി വിശദമായി ചർച്ച ചെയ്യാനാണ് നിർദ്ദേശം. അടുത്ത മാസം ആദ്യം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങൾ ഇതിനുള്ള രൂപരേഖ തയ്യാറാക്കും. വർഗ്ഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചു വന്ന ആളുകൾ നേരിട്ട് പാർട്ടി ഉന്നത കമ്മിറ്റികളിൽ എത്തിയത് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ചയ്ക്കിടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.
