തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊലീസ് കേസുകള്‍ പിന്‍വലിക്കും. മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മില്‍മ പാല്‍ വിലകൂട്ടി. ലിറ്ററിന് നാലു രൂപയാണ് കൂട്ടിയത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുത്തത്. വില വര്‍ധന ജൂണ്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപ വര്‍ധിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി […]
ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവറായിരുന്ന വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ആദ്യം ചികിത്സാ പിഴവുകൾ നിഷേധിച്ചുകൊണ്ട് മെഡിക്കൽ കോളജ് അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലാ ആശുപത്രി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വരെയുള്ള വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും വീഴ്ച സംഭവിച്ചതായി […]
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ നടത്തിയ അക്രമത്തില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ നടത്തിയ അക്രമത്തില്‍ അന്വേഷണം ആരംഭിച്ച് എസ്‌ഐടി. ക്രൈംബ്രാഞ്ച് എസ്പി എ.പി ഷൗക്കത്തലി മുമ്പ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിന്റെ ഫയലുകള്‍ വിളിച്ചു വരുത്തും. മര്‍ദിച്ച ഗണ്‍മാന്‍മാരെ ആലപ്പുഴയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എസ്‌ഐടിയുടെ സമ്പൂര്‍ണ യോഗം നാളെ ആലപ്പുഴയില്‍ ചേരാനും തീരുമാനമായി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്റെ പരിശോധന വേഗത്തിലാക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന് കത്ത് നല്‍കിയതായും അന്വേഷണ സംഘത്തവലവന്‍ എ.പി ഷൌക്കത്തലി വ്യക്തമാക്കി.സാക്ഷികളും തെളിവുകളും ഇല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ ഒമ്പത് മണിക്ക്. 139 പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്ന് വിജയിച്ച ജി സുധാകരന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മറ്റന്നാള്‍ രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
വി ഡി സതീശൻ്റെ പ്രഖ്യാപനം ആഘോഷമാക്കി കെ റെയിൽ വിരുദ്ധ സമരസമിതി
സിൽവർലൈൻ പദ്ധതി റദ്ദാക്കിയ പുതിയ സർക്കാരിൻ്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് കെ റെയിൽ വിരുദ്ധ സമരസമിതി. നിലപാടുകളുടെ രാജകുമാരന് ഞങ്ങളുടെ അഭിവാദ്യങ്ങൾ എന്ന് മുഖ്യമന്ത്രി വി ഡി സതീശന് സമരസമിതി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്തു. പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ മാടപ്പള്ളിയിലെ സമരസമിതി പ്രവർത്തകരും സന്തോഷം പ്രകടിപ്പിച്ചു. സിൽവർലൈൻ റദ്ദാക്കുന്നതായുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രഖ്യാപനം സമരസമിതി പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷമാക്കി.
മദ്ധ്യാഹ്ന വാർത്തകൾ
തിരുവനന്തപുരം കാസർകോട് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ റെയിൽ പദ്ധതി റദ്ദാക്കിയെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി […]
ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ പങ്കാളിത്തം നേടി ടിവിഎസ്
പ്രമുഖ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഓഹരികള്‍ പങ്കാളിത്തം നേടി. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ടിവിഎസ് വേണു ഗ്രൂപ്പ് 9.9 ശതമാനം ഓഹരികളാണ് വാങ്ങിയത്. 193.3 കോടി രൂപയ്ക്കാണ് ഇടപാട്. ഇതില്‍ 4.9 ശതമാനം ഓഹരികള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഉടമസ്ഥതയിലാകും. ജന സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ ജന ഹോള്‍ഡിംഗ്സില്‍ നിന്നാണ് 51.6 ലക്ഷം ഓഹരികള്‍ ടിവിഎസ് ഗ്രൂപ്പ് വാങ്ങിയത്. 2006ല്‍ ആരംഭിച്ച ജന […]
എഐയോടുള്ള എതിര്‍പ്പ് പ്രകടമാക്കി അമേരിക്കന്‍ ജനത
ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ പ്രമുഖ ടെക് കമ്പനികള്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നതിനിടെ നിര്‍മിതബുദ്ധിയോടുള്ള പൊതുജനങ്ങളുടെ എതിര്‍പ്പ് അമേരിക്കയില്‍ വര്‍ധിച്ചുവരുന്നു. അടുത്തിടെ നടന്ന വിവിധ സര്‍വേകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴില്‍ നഷ്ടം, ഓട്ടോമേഷന്‍ സംബന്ധമായ ഭയങ്ങള്‍, പാരിസ്ഥിതിക ആഘാതം, വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം എന്നിവ സംബന്ധിച്ച ആശങ്കകളാണ് ഉള്ളത്. വെറും 18 ശതമാനം യുവജനങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതികവിദ്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളത്. ആണവ നിലയങ്ങള്‍ക്കെതിരെ ഉള്ളതിനെക്കാള്‍ കടുത്ത എതിര്‍പ്പാണ് ഡാറ്റാ […]
‘ഡ്രാഗണ്‍’ ചിത്രത്തിന്റെ ഗ്ലിംപ്സ് പുറത്തിറങ്ങി
‘കെജിഎഫ്’, ‘സലാര്‍’ എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ ‘ഡ്രാഗണി’ന്റെ ഗ്ലിംപ്സ് പുറത്തിറങ്ങി. 2027 ജൂണ്‍ 11നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബിജു മേനോന്‍, ഖുശ്ബു സുന്ദര്‍, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അന്‍ഷുമാന്‍ പുഷ്‌കര്‍, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമല്‍ ജീത് ഒബറോയ്, എന്‍തുതുസെലോ പ്രിന്‍സ് ഗ്രൂട്ട്ബൂം, അലക്‌സാണ്ടര്‍ മിസെവ്, […]
ആഗോള ബോക്‌സ് ഓഫീസില്‍ 51 കോടി നേടി ‘അതിരടി’
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’ ആഗോള ബോക്‌സ് ഓഫീസില്‍ 51 കോടി രൂപ നേടി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മാത്രം 29 കോടിയും വിദേശ മാര്‍ക്കറ്റില്‍ 22 കോടിയുമാണ് ചിത്രം നേടിയത് എന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കഴാഴ്ച മാത്രം നാല് കോടിയോളം ചിത്രം നേടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നത്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന […]
