സിബിഎസ്ഇ. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ. വെബ്സൈറ്റ് ഇതുവരെ പ്രവർത്തനക്ഷമമായില്ല. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ പിഴവുകളിൽ പാർലമെൻററി സമിതി ഇന്നും മൊഴി രേഖപ്പെടുത്തും. സിബിഎസ്ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇൻ്റർനെറ്റിൽ സുലഭമാണെന്നും റിപ്പോർട്ടുകളുണ്ട്. ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ടാണ് ചോർച്ച കണ്ടെത്തിയത്. ഡാറ്റാ ബേസ് ആർക്കും ആക്സസ് ചെയ്യാവുന്ന നിലയിലാണെന്ന് എത്തിക്കൽ ഹാക്കർമാർ അറിയിച്ചു.
സിബിഎസ്ഇ. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ
