മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് സർക്കാർ. 4 വർഷത്തിന് ശേഷമാണ് യൂത്ത്കോൺഗ്രസുകാർക്കെതിരായ വകുപ്പ് കുറവ് ചെയ്ത് റിപ്പോർട്ട് നൽകിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കണ്ണൂർ തിരുവനന്തപുരം യാത്രക്കിടെയാണ് വിമാനത്തിനുഉളിൽ വച്ച് പിണറായിയെ യൂത്ത്കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരായിരുന്നു പ്രതികൾ.
പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി
പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണി മുതൽ ആരംഭിച്ചു. പ്രോടേം സ്പീക്കറായ ജി.സുധാകരന്‍ മുന്‍പാകെയാണ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്‍ഞ ചെയ്തത്.ഒഎസ് […]
പ്രഭാത വാര്‍ത്തകള്‍ | മേയ് 21, വ്യാഴം
വി.ഡി. സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച പട്ടിക ഗവര്‍ണര്‍ക്കു കൈമാറി. മുഖ്യമന്ത്രിക്ക് 39 വകുപ്പുകളുണ്ട്. മന്ത്രിമാരും വകുപ്പുകളും: വി ഡി സതീശന്‍ (മുഖ്യമന്ത്രി) – ധനം, പൊതുഭരണം, നിയമം, തുറമുഖം. രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്, കയര്‍. കെ മുരളീധരന്‍ – ആരോഗ്യം, ദേവസ്വം. സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം. എ പി അനില്‍ കുമാര്‍ – റവന്യൂ. ബിന്ദു കൃഷ്ണ – വനിത-ശിശു ക്ഷേമം, തൊഴില്‍, ക്ഷീര വികസനം. […]
രാത്രി വാർത്തകൾ
വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് നല്‍കിയത്. വി ഇ അബ്ദുൾ ഗഫൂറാണ് ഫിഷറിസ് മന്ത്രി. ലീഗ് കോൺഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിനാണ്. എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. റവന്യൂ വകുപ്പ് എപി അനിൽകുമാറിനും വൈദ്യുതി സണ്ണി ജോസഫിനുമാണ്. സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി […]
വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ
വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
59 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നു
59 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നു. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വിസികെയും മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവികെ അറിയിച്ചു.നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ വി ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ […]
കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ പിടിയിലായി
കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ പിടിയിലായി. സിപിഎം പ്രവർത്തകരായ പെരളശ്ശേരി സ്വദേശി അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗര മധ്യത്തിൽ ഒളിവിൽ കഴിയവേ കണ്ണൂർ എസിപിയുടെ സ്ക്വാഡ് ആണ് പിടികൂടിയത്. അഴീക്കോട് മൂന്നുനിരത്തിൽ ബിജെപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോലീസ് കാവൽ ഏർപ്പെടുത്തുകയായിരുന്നു. പോലീസിനെ പിടിച്ചുതള്ളിയാണ് നാല് സഹപ്രവർത്തകരുടെ സഹായത്തോടെ പ്രതികൾ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാല് ഡിവൈഎഫ്, എസ്എഫ്ഐ പ്രവർത്തകരെ […]
വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി
വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് നല്‍കിയത്. വി ഇ അബ്ദുൾ ഗഫൂറാണ് ഫിഷറിസ് മന്ത്രി. ലീഗ് കോൺഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിനാണ്. എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. റവന്യൂ വകുപ്പ് എപി അനിൽകുമാറിനും വൈദ്യുതി സണ്ണി ജോസഫിനുമാണ്.
മുഖ്യമന്ത്രി വിഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി
മുഖ്യമന്ത്രി വിഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പിൽ വ്യക്തമാക്കി. താൻ സത്യപ്രതിജ്ഞാ ചടങ്ങിൽ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമർശനങ്ങളോട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ വൈകാരികമായാണ് പ്രതികരിച്ചത്.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി. അന്വേഷണം ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി കേസിലെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ മുൻപോ ആയി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കേസിൽ ഇതുവരെ ഒന്നും ചെയ്യാതെ ഇരുന്നത് എന്ത് കൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാൽ നാട്ടുകാർക്ക് മനസ്സിലാകുമെന്ന് കോടതി പരിഹസിച്ചു. വിജിലൻസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയിലാണ് കോടതി വിമർശനം.
