Posted inവിനോദം

‘വാഴ 2’ലെ സുന്നത്ത് കല്യാണം എന്ന ഗാനം

സമീപകാലത്ത് റിലീസ് ചെയ്ത് വന്‍ ജനപ്രീതി നേടിയ ‘വാഴ 2’ലെ സുന്നത്ത് കല്യാണം എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മുത്തു ആണ് ഗാനത്തിന് സംഗീതം ഒരുക്കിത്. തിയറ്ററില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗാനരംഗം കൂടിയായിരുന്നു ഇത്. നവാഗതനായ സവിന്‍ സ സംവിധാനം ചെയ്ത ചിത്രം നിലവില്‍ ഒടിടിയില്‍ ലഭ്യമാണ്. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രമാണ് വാഴ 2. ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം […]

Posted inഓട്ടോമോട്ടീവ്

ഹൈബ്രിഡ് വാഹന വില്‍പനയില്‍ കുതിപ്പുമായി ടൊയോട്ട

ഇന്ത്യയില്‍ 3,00,000ത്തിലധികം ഹൈബ്രിഡ് വാഹനങ്ങള്‍ വിറ്റഴിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ. ഇത് ആഭ്യന്തര വിപണിയില്‍ സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യം തെളിയിക്കുന്നുവെന്ന് കമ്പനി പറയുന്നു. ടൊയോട്ട ഇന്ത്യയില്‍ ഹൈബ്രിഡ് ബാറ്ററികള്‍ക്ക് 8 വര്‍ഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഹൈബ്രിഡ് വാഹന പരിപാടിയുടെ ഭാഗമാണിത്. ആഗോളതലത്തില്‍ കമ്പനി 38 ദശലക്ഷത്തിലധികം വൈദ്യുതീകരിച്ച വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന ഹൈബ്രിഡ് കാറുകളില്‍ ഭൂരിഭാഗവും ടൊയോട്ടയോ ടൊയോട്ട അധിഷ്ഠിത മാരുതി കാറുകളോ ആണ്. 2026 […]

Posted inപുസ്തകങ്ങൾ

ഒരു പേരില്‍ എന്തിരിക്കുന്നു?

സസ്യങ്ങളെ തിരിച്ചറിയാന്‍ ലോകമെങ്ങും അംഗീകരിച്ച ശാസ്ത്രനാമങ്ങളുണ്ട്. പക്ഷേ, വളരെ വ്യത്യസ്തമായ വിളിപ്പേരുകളാകും ഓരോന്നിനും ഓരോ പ്രദേശത്തുമുണ്ടാവുക. എളുപ്പത്തില്‍ തിരിച്ചറിയാനാവുക എന്നതാവും അവയുടെ പ്രധാന ഉദ്ദേശ്യം. പലപല ദേശങ്ങളിലും പലപല ഭാഷകളിലുമുള്ള വിളിപ്പേരുകള്‍ക്കു പിന്നില്‍ കാരണങ്ങളും കാര്യങ്ങളും കഥകളും ഏറെയുണ്ട്. അവ തേടിപ്പോയാല്‍ കിട്ടുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമായ അറിവുകളാകും. ക്രിസ്തുവിന്റെ മുള്‍ക്കിരീടം മുതല്‍ കൃഷ്ണന്റെ വെണ്ണക്കിണ്ണം വരെയുള്ള വ്യത്യസ്തമായ 75 സസ്യനാമങ്ങള്‍ക്കു പിന്നിലെ കഥകള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ‘ഒരു പേരില്‍ എന്തിരിക്കുന്നു?’. ഡോ.ടി.ആര്‍. ജയകുമാരി. മാതൃഭൂമി. വില 144 […]

Posted inആരോഗ്യം

പരിപ്പും പയര്‍വര്‍ഗങ്ങളും ഈ രീതിയില്‍ കഴിക്കാം

രാജ്മ, ചനാ തുടങ്ങിയ പയര്‍വര്‍ഗങ്ങളും പരിപ്പും പോഷകഗുണങ്ങള്‍ ഏറിയതാണെങ്കിലും ഇവ കഴിച്ചാല്‍ വയറു കമ്പിക്കലും വായുകോപവും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ ഭക്ഷ്യവസ്തുക്കളല്ല അവ തയാറാക്കുന്ന രീതിയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാചകം ചെയ്യുന്നതില്‍ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ ഇവ എളുപ്പത്തില്‍ ദഹിക്കുന്ന രീതിയിലാക്കാന്‍ സാധിക്കും. വയറുകമ്പിക്കല്‍ ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം. പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കാതെ വേവിക്കുന്നതാണ് പ്രധാനമായും ഉദരപ്രശ്‌നങ്ങള്‍ക്ക് കാരണം. പരിപ്പും പയറും മറ്റും കുതിര്‍ക്കണം എന്ന് പറയുന്നതിനു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും ഇങ്ങനെ ഭയക്കുന്നത് എന്തിനെന്നും സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ് ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാര്‍ട്ടി. വെറുമൊരു ഇന്റര്‍നെറ്റ് തമാശയായി തുടങ്ങിയ ഈ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് അംഗങ്ങളായത്. തൊഴിലില്ലായ്മ പരീക്ഷാ വിവാദങ്ങള്‍ തുടങ്ങിയവയോട് പ്രതിഷേധിക്കാനുള്ള യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വലിയൊരു താവളമായി ഈ ഓണ്‍ലൈന്‍ കൂട്ടായ്മ മാറി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്ന് കെ ടി ജലീലിന്റെ  ഫേസ്ബുക്ക് കുറിപ്പ്. താനുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് തന്റേയും കൂടി പാര്‍ട്ടിയാണെന്നും തിരിച്ചുവിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്നും ജലീല്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരായാണ് ജലീലിന്റെ കുറിപ്പ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 21, വ്യാഴം

  പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ പുനപരിശോധന ഇല്ല. സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ഏകകണ്ഠമായി തീരുമാനിച്ചതാണ്. പിബിയുടെ അംഗീകാരവുമുണ്ട്. ഗോവിന്ദന്‍ പറഞ്ഞു. പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രോടേം സ്പീക്കര്‍ ജി സുധാകരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണു എംഎല്‍എമാരെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് പരോള്‍ നൽകാനുള്ള നടപടികള്‍ക്ക് അനുമതി നല്‍കിയത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ആരംഭിച്ചു. പ്രോടേം സ്പീക്കറായ ‎ജി.സുധാകരന്‍ മുന്‍പാകെ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ‎ ‎ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.  ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ. ‎ ‎140 അംഗ സഭയില്‍ 70 അംഗങ്ങളും […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ മുന്നേറ്റം, പവന് 1,17,280 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 14,660 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 1,17,280 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,920 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുള്ള വര്‍ധന 2,880 രൂപയുമായി. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 12,045 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,380 രൂപയും ഒമ്പത് […]