Posted inടെക്നോളജി

വായിക്കുന്നതിന് പിന്നാലെ സന്ദേശം അപ്രത്യക്ഷമാകും!

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഡിസപ്പിയറിങ് മെസേജസില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ ഫീച്ചര്‍. മെസേജ് ലഭിക്കുന്നയാള്‍ വായിക്കുന്നതിന് പിന്നാലെ സന്ദേശം സ്വയം അപ്രത്യക്ഷമാകുന്ന തരത്തിലുള്ളതാണിത്. മെസേജിങ് പ്ലാറ്റ്‌ഫോമില്‍ സ്ഥിരമായി സൂക്ഷിക്കപ്പെടേണ്ട തരത്തിലുള്ളവ അല്ലാത്ത സന്ദേശങ്ങള്‍ അയയ്ക്കുന്ന ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതാണ് നീക്കം. പുതിയ ടൈമര്‍ പ്രവര്‍ത്തനക്ഷമമാക്കി ഒരു സന്ദേശം അയച്ചാല്‍, നിങ്ങള്‍ തിരഞ്ഞെടുത്ത ടൈമറിന് അനുസരിച്ച് നിങ്ങളുടെ ഭാഗത്തുള്ള സന്ദേശം അപ്രത്യക്ഷമാകും. എന്നിരുന്നാലും, സ്വീകരിക്കുന്നവരുടെ ഭാഗത്ത് അവര്‍ […]

Posted inവിനോദം

‘ജി.ഡി.എന്‍’ ജൂലായ് 17ന് തിയറ്ററുകളിലേക്ക്

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമ ‘ജി.ഡി.എന്‍’ ജൂലായ് 17ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ആര്‍.മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജി.ഡി.എന്‍ എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. പോസ്റ്ററില്‍ ജി.ഡി നായിഡുവിന്റെ വേഷത്തിലുള്ള മാധവനെയും സത്യരാജ്, ദുഷാര വിജയന്‍ എന്നിവരെ കാണാം. പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ, ഷീല, കരുണാകരന്‍, […]

Posted inവിനോദം

ആഗോള ബോക്‌സ് ഓഫീസില്‍ 207 കോടി നേടി ‘കറുപ്പ്’

ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ഗ്രോസ് പിന്നിട്ടിരിക്കുന്നു. മെയ് 15 ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുന്‍പ് വരെ പ്രതിസന്ധികളിലൂടെയായിരുന്നു കറുപ്പ് കടന്നു പോയത്. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്. കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത […]

Posted inഓട്ടോമോട്ടീവ്

ടിയാഗോയുടെ പുതുതലമുറ പതിപ്പ് മെയ് 28ന്

ടാറ്റ മോട്ടോഴ്സിന്റെ ജനകീയ മോഡലായ ടിയാഗോയുടെ പുതുതലമുറ പതിപ്പ് മെയ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. അപ്‌ഡേറ്റഡ് ഹാച്ച്ബാക്കിന്റെ പെട്രോളിനൊപ്പം ഇലക്ട്രിക് പതിപ്പും പുറത്തിറക്കും. നിലവിലുള്ള മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപമാണ് പുതിയ ടിയാഗോയുടെ പുറംഭാഗത്തിന് നല്‍കിയിരിക്കുന്നത്. നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ടിയാഗോയ്ക്കും കരുത്ത് പകരുക. ചെറിയ ദീര്‍ഘചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളോട് കൂടിയ തികച്ചും പുതിയൊരു മുന്‍ഭാഗമാണ് പുതുതലമുറ ടിയാഗോ ഇവിയില്‍ ഉള്ളത്. ഉള്‍ഭാഗത്ത് വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. […]

Posted inപുസ്തകങ്ങൾ

അന്‍പും അലിവും അല്പം അനുരാഗവും

മന്ത്രിയും അധ്യാപികയുമായ ബിന്ദു ടീച്ചറുടെ ആദ്യ കൃതി. അധ്യാപക രാഷ്ട്രീയ ജീവിതത്തിനിടയില്‍ കുത്തിക്കുറിച്ച വികാരസമ്പന്നമായ വരികള്‍. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഹൃദയത്തില്‍ തൊടുന്ന എഴുത്ത്. ‘അന്‍പും അലിവും അല്പം അനുരാഗവും’. ഡോ. ആര്‍. ബിന്ദു. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.

Posted inആരോഗ്യം

പ്രീഡയബറ്റിസ് ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലും, എന്നാലത് പൂര്‍ണ്ണമായ പ്രമേഹനിലയിലേക്ക് എത്തിയിട്ടില്ലാത്തതുമായ അവസ്ഥയാണ് പ്രീഡയബറ്റിസ്. ഈ ഘട്ടത്തില്‍ ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയും. അധിക ദാഹം, പതിവ് ക്ഷീണം, ഇടയ്ക്കിടെ വിശപ്പ് തോന്നുക, അമിതവണ്ണം, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്, മുറിവുകള്‍ ഭേദമാകാന്‍ വൈകുക, കഴുത്തിന് പിന്നിലോ കൈക്കുഴിയിലോ കറുത്ത നിറം വരുക എന്നിവയാണ് പ്രീഡയബറ്റിസിന്റെ സാധാരണ ലക്ഷണങ്ങള്‍. സോഫ്റ്റ് ഡ്രിങ്ക്‌സ്, മിഠായികള്‍, വൈറ്റ് ബ്രെഡ്, ബേക്കറി പലഹാരങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

    കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ്‌ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കര്‍ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്.   മലയിടംതുരത്ത് ഉന്നതി ഒഴുപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. കോടതിയോട് സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രി […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു. കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവൽ തുടരുകയാണ് ഇവർ.പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിൽ റെസിഡെൻ്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഈ ദുരവസ്ഥ.

Posted inലേറ്റസ്റ്റ്

സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്  രൂക്ഷ വിമര്‍ശനം

സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്  രൂക്ഷ വിമര്‍ശനം. ജയന്റെ സിനിമയിലെ ഒരു ഗാനമുണ്ട്” ചാം ചച്ച ചോം ചച്ച ” ആ പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും എന്താണെന്നറിയില്ല അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിഞ്ഞ് നിന്ന് മാതൃക കാട്ടണമെന്നും ആവശ്യം ഉയര്‍ന്നു.അടൂരിൽ ചില സമുദായ നേതാക്കൾ പണം വാങ്ങിയത് അന്വേഷിക്കണമെന്ന്  ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു എല്ലാ വോട്ടും എൽഡിഎഫിന് എന്നുപറഞ്ഞാണ് പണം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശച്ച് സിപിഎം നേതാവ്എം ബി രാജേഷ്

എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പൊലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ല. പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.