Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌

തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. അഞ്ച്‌ ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ്‌ ലൈഫ്‌ മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്‌. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട്‌ ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട്‌ ലക്ഷത്തിലധികം, ഭൂമിയുള്ള കുടുംബങ്ങളുണ്ട്‌. ഇവര്‍ക്ക്‌ പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്‌. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സിപിഎം ആരോപിച്ചു. രാഷ്‌ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ […]

Posted inലേറ്റസ്റ്റ്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി

കോഴിക്കോട് പവർഗ്രിഡ് സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമർ തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നീട്ടിയതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഈ ട്രാന്‍‍സ്ഫോര്‍‍മറിന്റെ അറ്റകുറ്റപണികള്‍‍‍ക്ക് 12.05.2026 മുതൽ ഒരാഴ്ചക്കാലം വേണ്ടിവരുമെന്ന് പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍ (PGCIL) അറിയിച്ച സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മേല്‍ ദിവസങ്ങളില്‍ ഭാഗീകമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി.എല്‍ അറിയിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ.എബോള സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണം. യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ […]

Posted inബിസിനസ്സ്

ഡിസിസി ഫീസ് പരിഷ്‌കരിക്കാന്‍ ഐസിഐസിഐ ബാങ്ക്

2026 ജൂണ്‍ 21 മുതല്‍ ഡെബിറ്റ് കാര്‍ഡുകളിലെ ഡൈനാമിക് കറന്‍സി കണ്‍വേര്‍ഷന്‍ ഫീസ് പരിഷ്‌കരിക്കുമെന്ന് ഐസിഐസിഐ ബാങ്ക്. ഇടപാട് തുകയുടെ നിലവിലെ 1% ല്‍ നിന്ന് 3.5% ആയി ചാര്‍ജ് കുത്തനെ ഉയരും. പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്ന ചില ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പുതുക്കിയ ഡിസിസി ഫീസ് ബാധകമാകും. അന്താരാഷ്ട്ര സ്ഥലങ്ങളില്‍ ഇന്ത്യന്‍ കറന്‍സിയില്‍ നടത്തുന്ന വാങ്ങലുകളോ വിദേശ രാജ്യത്ത് വ്യാപാരി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യയില്‍ നടത്തുന്ന പേയ്മെന്റുകളോ ഇതില്‍ ഉള്‍പ്പെടുന്നു. ലളിതമായി പറഞ്ഞാല്‍, […]

Posted inടെക്നോളജി

പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ച് എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ളതും കൂടുതല്‍ സ്ഥിരതയുള്ളതുമായ പോസ്റ്റ്പെയ്ഡ് സേവനം ഇതിലൂടെ ലഭിക്കും. ജോലി, വിനോദം, അല്ലെങ്കില്‍ ഓണ്‍ലൈന്‍ കൊളാബറേഷന്‍ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സര്‍വീസാണിത്. ഇന്ത്യയില്‍ ഈ സേവനം ആദ്യമായി നല്‍കുന്നത് എയര്‍ടെല്‍ ആണ്. എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ […]

Posted inവിനോദം

‘ഹീ-മാന്’ ശബ്ദം നല്‍കി ഉണ്ണി മുകുന്ദന്‍

ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്‌ചേഴ്‌സ് എംജിഎം ലൈവ്-ആക്ഷന്‍ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്‌സ് ഓഫ് ദ് യൂണിവേഴ്‌സ്’ ഔദ്യോഗിക മലയാളം പതിപ്പില്‍ നായക കഥാപാത്രമായ ‘ഹീ-മാന്’ ശബ്ദം നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. കോമിക്‌സുകളിലൂടെയും ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാന്‍ കഴിഞ്ഞത് തന്റെ ജീവിതം പൂര്‍ണമാക്കിയ നിമിഷമാണെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കി. ഒരു ചരിത്രത്തിനായി മാത്രം കുറിച്ചുവയ്ക്കുന്നു… ഞാനാണ് […]

Posted inവിനോദം

‘നാഗബന്ധം’ റിലീസിനൊരുങ്ങുന്നു

ഇന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരാണ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ‘നാഗബന്ധം’ റിലീസിനൊരുങ്ങുന്നു. വിരാട് കര്‍ണ്ണ നായകനാകുന്ന ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന ക്ഷേത്ര രഹസ്യങ്ങള്‍, നിഗൂഢ ലോകങ്ങള്‍, കടലിലെ ഗോത്രവര്‍ഗ്ഗ പോരാട്ടങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ചിത്രം. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍ എഫക്റ്റുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് […]

Posted inഓട്ടോമോട്ടീവ്

പുത്തന്‍ പതിപ്പിനെ വിപണിയിലിറക്കി ഹോണ്ട

ഇന്ത്യന്‍ സെഡാന്‍ വിപണിയിലെ രാജാവെന്ന ഖ്യാതിയുള്ള സിറ്റിയുടെ പുത്തന്‍ പതിപ്പിനെ വിപണിയിലിറക്കി ഹോണ്ട. 12 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. 2020-ല്‍ അരങ്ങേറിയ അഞ്ചാം തലമുറ സിറ്റിയുടെ രണ്ടാമത്തെ മിഡ്-ലൈഫ് സൈക്കിള്‍ അപ്ഡേറ്റാണിത്. 2023-ലെ മാറ്റങ്ങള്‍ക്ക് ശേഷം, ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ ഫ്രണ്ട് ലുക്കും കൂടുതല്‍ ആധുനിക ഫീച്ചറുകളുമായാണ് സിറ്റിയുടെ വരവ്. എന്‍ജിനിലും മെക്കാനിക്കല്‍ ഫീച്ചറുകളിലും മാറ്റമില്ല. നിലവിലുള്ള 5 നിറങ്ങള്‍ക്ക് പുറമെ പുതിയൊരു ബ്ലാക്ക് കളര്‍ ഓപ്ഷന്‍ കൂടി ഹോണ്ട ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ […]

Posted inപുസ്തകങ്ങൾ

സ്റ്റാറീ സ്റ്റാറീ നൈറ്റ്‌സ്

ബി രവികുമാറിന്റെ പത്തു കഥകളുടെ സമാഹാരമാണ് സ്റ്റാറീ സ്റ്റാറീ നൈറ്റ്‌സ്. നടോടിത്താളവും പടയണിക്കാലവും കോര്‍ത്തിണക്കിയ കഥകളാണ് സമാഹാരത്തിന്റെ പ്രത്യേകത. വായ്ത്താരിയും മറ്റും കടന്നുവരുന്ന കഥകള്‍ വായനക്കാരിലേക്ക് അതിവേഗം വേരാഴ്ത്തുന്നു. ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്‌സ്’. ബി രവികുമാര്‍. ഡിസി ബുക്‌സ്. വില 207 രൂപ.

Posted inആരോഗ്യം

കൂണ്‍ പാകം ചെയ്യും മുമ്പ് വെയില്‍ കൊള്ളിക്കാം

വിറ്റാമിന്‍ ഡിയുടെ കുറവ് വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമിതമായ ക്ഷീണം, പേശി വേദന, കുറഞ്ഞ പ്രതിരോധ ശേഷി എന്നിവയെല്ലാം ഇതിനൊപ്പം ബോണസ് ആയി ഉണ്ടാകും. കാലക്രമേണ ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്കും തള്ളിവിടാം. വിറ്റാമിന്‍ ഡിയുടെ പവര്‍ഹൗസുകള്‍ എന്ന് അറിയപ്പെടുന്ന കൂണുകള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഈ പോഷകത്തിന്റെ അഭാവം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്. അടച്ചിട്ട മുറിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തു വിപണിയിലെത്തുന്ന കൂണുകള്‍ക്ക് ഈ പറഞ്ഞ ഫലം നേരിട്ട് തരണമെന്നില്ല. അതിനായി കടയില്‍ […]