Posted inബിസിനസ്സ്

കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവിഹിതം

കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ റെക്കോഡ് ലാഭവിഹിതം. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 2.87 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിലേക്ക് സര്‍പ്ലസ് ട്രാന്‍സ്ഫര്‍ ആയി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 2.69 ലക്ഷം കോടി രൂപയായിരുന്നു. റെക്കോഡ് തുകയാണ് കൈമാറുന്നതെങ്കിലും ഇത് സര്‍ക്കാരിന്റെ പ്രതീക്ഷയേക്കാള്‍ താഴെയാണ്. ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൊത്തം 3.16 ലക്ഷം കോടി രൂപയായിരുന്നു. ആര്‍ബിഐയുടെ ലാഭവിഹിതം 2.9 ലക്ഷം കോടി രൂപയ്ക്കും 3.2 […]

Posted inടെക്നോളജി

എണ്ണം തെറ്റിച്ചു, എ.ഐയെ പിരിച്ചുവിട്ട് സ്റ്റാര്‍ബക്‌സ്!

എ.ഐയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് ആഗോള കമ്പനിയായ സ്റ്റാര്‍ബക്‌സ്. വടക്കേ അമേരിക്കയിലെ സ്റ്റോറുകളിലാണ് നടപ്പാക്കി ഒമ്പത് മാസത്തിന് ശേഷം എ.യെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. വില്‍പ്പനയെ ബാധിച്ചിരുന്ന, കോഫി ശൃംഖലയുടെ ഉല്‍പ്പന്ന ക്ഷാമ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സ്റ്റാര്‍ബക്‌സ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങുന്നത്. ഈ സാങ്കേതികവിദ്യ വഴി തൊഴിലാളികള്‍ക്ക് ഒരു ടാബ് ഉപയോഗിച്ച് ഇന്‍വെന്ററി സ്‌കാന്‍ ചെയ്യാനും പാല്‍ കാര്‍ട്ടണുകള്‍ അടക്കമുള്ളവയുടെ എണ്ണമെടുക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ എ.ഐ സാങ്കേതിക വിദ്യ ഇനങ്ങള്‍ തെറ്റായി എണ്ണാനും, ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങളെ തെറ്റായി […]

Posted inവിനോദം

പൊലീസ് കഥയുമായി ‘ഉന്മാദം’ ടീസര്‍

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും നായികാനായകന്‍മാരായെത്തുന്ന ‘ഉന്മാദം’ ടീസര്‍ പുറത്ത്. പുതുമയുള്ളൊരു പൊലീസ് കഥയാണ് ഉന്മാദം എന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. ഒരു കേസ് ഫയലിനെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്. മലയാള സിനിമയിലെ ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, […]

Posted inവിനോദം

50.35 കോടി ഓപ്പണിങ് ഡേയില്‍ നേടി ‘ദൃശ്യം 3’

വന്‍ ഹൈപ്പോടെ മലയാള സിനിമാ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ‘ദൃശ്യം 3’. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം തന്നെ റിലീസിനെത്തിയതു കൊണ്ട് വന്‍ ആവേശത്തോടെയാണ് ചിത്രത്തിന്റെ ആദ്യ ഷോ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടിക്ക് മുകളിലാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. 50.35 കോടിയാണ് ഓപ്പണിങ് ഡേയില്‍ ചിത്രം നേടിയതെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ടു. രണ്ടാം ദിന കണക്കുകള്‍ വരുമ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോ […]

Posted inഓട്ടോമോട്ടീവ്

വിന്‍ഫാസ്റ്റ് രണ്ടാം തലമുറ അവതരിപ്പിച്ചു

വിന്‍ഫാസ്റ്റ് രണ്ടാം തലമുറ വിന്‍ഫാസ്റ്റ് വിഎഫ്8 ഇലക്ട്രിക് എസ്യുവി വിയറ്റ്‌നാമീസ് വിപണിയില്‍ അവതരിപ്പിച്ചു. നിരവധി പുതിയ സവിശേഷതകള്‍, പുതുക്കിയ സ്‌റ്റൈലിംഗ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റീരിയര്‍ എന്നിവ ഉള്‍പ്പെടുന്നു. പുതിയ തലമുറ വിന്‍ഫാസ്റ്റ് വിഎഫ് 8 ഇപ്പോള്‍ 60.13 കിലോവാട്ട്അവര്‍ ബാറ്ററിയിലാണ് അവതരിപ്പിക്കുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് ഇത് വരുന്നത്, കൂടാതെ 228 കുതിരശക്തിയും 330 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇത് നല്‍കുന്നത്. ഇത് മുന്‍ തലമുറ മോഡലിനേക്കാള്‍ കൂടുതലാണ്. ഒറ്റ ഫുള്‍ ചാര്‍ജില്‍ […]

Posted inപുസ്തകങ്ങൾ

അമ്മ പ്രേമലു

‘ഒരേ താളത്തില്‍ മിടിക്കുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നാകുന്നതാണ് പ്രണയം. നമ്മള്‍ പരസ്പരം ഒന്നാകാന്‍ എന്നേ വിധിക്കപ്പെട്ടവരാണ്.’ ‘എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാന്‍ നിന്നെ ഉപേക്ഷിച്ചാല്‍?’ ”മടുപ്പുതോന്നുന്നുണ്ടെങ്കില്‍ അതു പ്രണയമല്ല.’ ‘എന്നുവച്ചാല്‍ ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?’ ‘ഞാന്‍ മരിക്കുന്നതുവരെ.’ ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകള്‍…. ഒരപൂര്‍വ്വ സുന്ദര പ്രണയകഥ. ‘അമ്മ പ്രേമലു’. രവി മന്ത്രി. ഡിസി ബുക്‌സ്. വില 230 രൂപ.  

Posted inആരോഗ്യം

ഉലുവ വെള്ളം കുടിക്കുന്നതിന്റെ ഗുണവും ദോഷവും

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ തലേന്ന് രാത്രി മുഴുവന്‍ കുതിര്‍ത്തു വച്ച വെള്ളം പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതിന് ഗുണവും ദോഷവുമുണ്ട്. ഗുണങ്ങളില്‍ പ്രധാനം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നതാണ്. ഭക്ഷ്യനാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിച്ചേക്കാം. വയറുവീക്കം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ കുറക്കും. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഉലുവയിലെ ചില ഘടകങ്ങള്‍ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാം. ചിലര്‍ക്ക് വേനല്‍ക്കാലത്ത് ശരീരചൂട് കൂടുതലാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. ജീവനക്കാർക്ക് ആശങ്ക വേണ്ട. ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും.എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‎ ‎ദില്ലിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുലുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു

നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന മൂന്ന് അധ്യാപകർ അറസ്റ്റിലായതിനിടെ, രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം നീളുന്നു. എൻടിഎ നിയോഗിച്ച രണ്ട് അധ്യാപകർ കൂടി ചോദ്യപ്പേപ്പർ ചോർത്തിയെന്നും, നടന്നത് കോടികളുടെ ഇടപാടെന്നുമാണ്  സിബിഐയുടെ കണ്ടെത്തൽ. ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് അറസ്റ്റിലായ അധ്യാപകരടക്കം സ്പെഷ്യൽ ക്ലാസുകൾ നടത്തിയെന്നും ഈ ക്ലാസുകൾക്ക് പ്രവേശനം ലഭിക്കാൻ പ്രത്യേക പണം ഈടാക്കിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആവശ്യപ്പെട്ടു. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. പരാജയത്തിന്‍റെ  പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്,  പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി, പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണ്, എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്നും അബഹപ്രായം ഉയർന്നു.