ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ദൃഢം’. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഷെയ്‌നെത്തിയത്. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മാര്‍ട്ടിന്‍ ജോസഫാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജിയോ ഹോട്സ്റ്റാറിലൂടെ ജൂണ്‍ 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്.
‘ദൃഢം’ ജിയോ ഹോട്സ്റ്റാറിലൂടെ ജൂണ്‍ 12 മുതല്‍
