w 412h 232croprect 1x0x1278x719imgid 01kt6vemhvgythmyvhweww3xpcimgname modi congratulates d k shivakumar 1780494062139

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത  ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയുടെ ചെറു പകർപ്പ് കൈയിൽ പിടിച്ചാണ് ശിവകുമാർ സത്യവാചകം ചൊല്ലിയത്. 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മലയാളികളായ യു ടി ഖാദ‍ർ, കെ ജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു. സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *