w 412h 232imgid 01kt60cketcm44b4bvvdh92weximgname malayidamthuruth eviction 1780465683930

മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഒമ്പതിനകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഹൈക്കോടതി സാവകാശം അനുവദിച്ച കേസിൽ അന്തിമ നിർദേശം നൽകിയതിനെതിരെയാണ് ഹർജി. മുൻസിഫ് കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന് സർക്കാർ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *