ദില്ലിയിലെ വായു മലിനീകരണത്തിന് അറുതിവരുത്താൻ വമ്പൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ദില്ലി – എൻസിആർ മേഖലയിലെ കാലപ്പഴക്കം വന്ന ട്രക്കുകളും ബസുകളും മാറ്റാൻ 5,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പഴയ വാഹനങ്ങളിൽനിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വാഹന ഉടമകൾക്ക് സാമ്പത്തിക സഹായം അടക്കം നൽകുന്നതാണ് പുതിയ പദ്ധതി. മേഖലയിൽ ഓടുന്ന 1.9 ലക്ഷത്തിലധികം ട്രക്കുകളെയും 16,000 ബസുകളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്.
ദില്ലിയിലെ വായു മലിനീകരണത്തിന് അറുതിവരുത്താൻ വമ്പൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ
