7 4

ആര്‍ത്തവരക്തം പരിശോധിച്ച് എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താമെന്ന് ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ എന്‍ഡോമെട്രിയോസിസ് സാധാരണയായി സര്‍ജറിയിലൂടെ കണ്ടെത്തുന്ന ലാപ്രോസ്‌കോപ്പി പരിശോധന കുറയ്ക്കാനാവുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ആര്‍ത്തവരക്തത്തിലെ ബയോളജിക്കല്‍ മാര്‍ക്കറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താനാവും. എന്‍ഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളുമായി താരതമ്യം ചെയ്താണ് വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നത്. എന്‍ഡോമെട്രിയോസിസ് ഉള്ളവരിലെ പ്രതിരോധ കോശങ്ങള്‍, വീക്കത്തിന്റെ സൂചന നല്‍കുന്ന ഘടകങ്ങള്‍, ജനറ്റിക് മാര്‍ക്കറുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തുന്നത്. ആര്‍ത്തവരക്തത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുക എന്നത് എളുപ്പവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായതിനാല്‍ ഈ രീതി കൂടുതല്‍ ഫലപ്രദമാകുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. സാധാരണ ആര്‍ത്തവ വേദന എന്നു കരുതി പലരും നിസ്സാരമാക്കുന്നത് ചിലപ്പോള്‍ എന്‍ഡോമെട്രിയോസിസ് വേദന ആകാം. ഈ സാഹചര്യത്തിലാണ് സര്‍ജറി സാധ്യത ഉപേക്ഷിച്ച് ആര്‍ത്തവ രക്തത്തിലൂടെയുള്ള രോഗനിര്‍ണയം പ്രസക്തി നേടുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *