പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി അവരുടെ റിയല്‍മി 16 സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ പുറത്തിറക്കി. റിയല്‍മി 16ടി എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. 144ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് ബ്രൈറ്റ്നസ്സുമുള്ള 6.81 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. 8ജിബി റാം വരെയുള്ള വേരിയന്റുകളും 256ജിബി ഇന്റേണല്‍ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0ലാണ് ഇത് […]
‘കാട്ടാളന്’ എ സര്‍ട്ടിഫിക്കറ്റോടെ മെയ് 28ന്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കാട്ടാളന്’ എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടു. എ ഫോര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ക്യൂബ്സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. മാര്‍ക്കോയിലൂടെ ആക്ഷന്‍ പുതിയ തരംഗം സൃഷ്ടിച്ച ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ക്യൂബ്സ് എന്റെര്ടൈന്മെന്റ്. കാട്ടാളന് എന്ന പേരിന് അനുയോജ്യമാകുന്നത് നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസ്സികമായ പോരാട്ടം തന്നെയാണ്. ആനയെ തളച്ച് അതിന്റെ […]
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടിയില്‍
മലയാള സിനിമയിലെ രണ്ട് വന്‍ പ്രതിഭകളായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണന് ഒരുക്കിയ ചിത്രം ജൂണ്‍ 5 മുതല്‍ സീ5 ല്‍ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ഡാനിയല്‍ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടര്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. സംവിധാനത്തിന് പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, രേവതി, സറിന് […]
പുതിയ എസ്യുവി ഇസഡ്ആര്‍- വി അവതരിപ്പിച്ച് ഹോണ്ട
സിറ്റി ഫെയ്സ് ലിഫ്റ്റിന്റെ ലോഞ്ചിനൊപ്പം പുതിയ എസ് യുവി മോഡലായ ഇസഡ്ആര്‍- വി അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. പ്രീ-ബുക്കിങ് ആരംഭിച്ചു. 2026 ജൂലൈ മുതല്‍ ഡെലിവറി ആരംഭിക്കും. വില ഏകദേശം 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വരും. ഈ വാഹനം ഒരു 5-സീറ്റര്‍ മോഡലാണ്. ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ 2.0-ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ്. ഹോണ്ടയുടെ ഭാഷയില്‍ ‘e:HEV’ എന്ന് വിളിക്കുന്ന ഈ എന്ജിന് ഒരു ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്നാണ് […]
നാരീസ്തനഭര
സങ്കീര്‍ണ്ണമായ സ്ത്രീ -പുരുഷ ബന്ധങ്ങളിലൂടെയും അതിലും സങ്കീര്‍ണ്ണമായ സ്ത്രീ മനസ്സുകളിലൂടെയും കടന്നുപോവുക എന്നത് ഒരു ഗവേഷണ പഠനം പോലെയാണ്. അപ്പോള്‍ തീര്‍ത്തും അപൂര്‍വ്വമായ ചില ബന്ധങ്ങളും അതിസങ്കീര്‍ണ്ണമായ സ്ത്രീ മനസ്സുകളും നമുക്ക് കാണാന്‍ കഴിയും. ചിലരൊക്കെ നമ്മളോട് അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുക കൂടി ചെയ്യുമ്പോള്‍ നമ്മള് അത്ഭുതപ്പെട്ടിരുന്നുപോകും. ആ അത്ഭുതങ്ങളില്‍ നിന്ന് പറന്നകന്ന് നമ്മള് ചില സാങ്കല്പിക ലോകങ്ങളില്‍ എത്തും. അത് വാക്കുകളും വരികളും ഖണ്ഡികകളുമായി മാറി തുടക്കവും ഒടുക്കവും ഉള്ള കഥകളായി മാറും. അത്തരം കഥകളാണ് […]
ഭാരം കുറയ്ക്കാന്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാം
അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രാവിലെ ഏഴ് മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരേക്കാള്‍ അരക്കെട്ടിന്റെ അളവും ബോഡി മാസ് ഇന്‍ഡെക്സും കുറവായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. രാവിലെ വ്യായാമം ചെയ്തവരുടെ ബിഎംഐ 27.4 ആണെങ്കില്‍ ഉച്ചയ്ക്ക് വ്യായാമം ചെയ്തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്തവരുടെ ബിഎംഐ 28.2ഉം ആണെന്ന് കണ്ടെത്തി. അരക്കെട്ടിന്റെ ശരാശരി […]
ഓപ്പറേഷന് തൂഫാന് കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ പിന്തുണ
സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്ന ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി.ഉപയോഗിക്കുന്നവനെ കണ്ടെത്തിയാല്‍ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലം ചെയ്യാന്‍ സാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവുംകൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലാക്കാന്‍ ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
രത്തൻ ഖേൽക്കറിനെ നിയമിച്ചതിൽ വിമർശനവുമായി പി രാജീവ്
കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. ബംഗാളിൽ ചീഫ് ഇലക്ട്രൽ ഓഫീസർ ആയിരുന്ന ആളെ ചീഫ് സെക്രട്ടറി ആക്കിയതിനെ രാഹുൽഗാന്ധി എതിർക്കുമ്പോഴാണ് കേരളത്തിൽ നിയമനമെന്നും പി രാജീവ് പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | മേയ് 23, ശനി
പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപയും ഡീസലിനു 99.54 രൂപയുമായി. പത്തു ദിവസത്തിനകം മൂന്നാം തവണയാണു വില വര്‍ധിപ്പിക്കുന്നത്. ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഓപ്പറേഷന് തുഫാന്‍- ദ നര്‍ക്കോ ഹണ്ട് പദ്ധതി നടപ്പാക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷന് ജനസേവന കേന്ദ്രങ്ങളാക്കും. സ്റ്റേഷനില്‍ […]
രത്തൻ ഖേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിനെതിരെ വിമർശനം
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിന് എതിരെ വിമർശനം. ബംഗാളിൽ ബി ജെ പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം കേരളത്തിൽ ശ്രീ വി. ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രതികരണം. വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് അഗർവാളിനെ സുവേന്ദു സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ചീഫ് […]
