Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംഘടന വീഴ്ച പരിഹരിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശം

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം, സംസ്ഥാന ഘടകത്തിന് സംഘടന വീഴ്ച പരിഹരിക്കാൻ കർശന നിർദ്ദേശം നല്കി. സംഘടന പ്ളീനം അടക്കം വിളിച്ച് തോൽവി വിശദമായി ചർച്ച ചെയ്യാനാണ് നിർദ്ദേശം. അടുത്ത മാസം ആദ്യം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങൾ ഇതിനുള്ള രൂപരേഖ തയ്യാറാക്കും. വർഗ്ഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചു വന്ന ആളുകൾ നേരിട്ട് പാർട്ടി ഉന്നത കമ്മിറ്റികളിൽ എത്തിയത് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ചയ്ക്കിടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഎസ് – ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനെയെന്ന് സൂചന

അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് താൻ കരുതുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആശങ്കകൾ പുതിയ സമാധാന കരാറിലൂടെ പരിഹരിക്കപ്പെടുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. അതേ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബി ജെ പി

ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ  ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരാതി നല്കി. മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചു, നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും,  വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചുവെന്നും കാണിച്ച്  ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് പരാതി കൈമാറിയിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ലെന്ന് റോഷി അഗസ്‌റ്റിൻ

കോളപ്ര ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുൻ മന്ത്രി റോഷി അ​ഗസ്റ്റിൻ‌. പദ്ധതിയിൽ സർക്കാരിന് മുതൽ മുടക്കില്ല അതുകൊണ്ടുതന്നെ സർക്കാരിന് നഷ്‌ടവുമില്ലെന്ന് മന്ത്രി പറഞ്ഞു. തൻ്റെ പൊതുപ്രവർത്തന ജീവിതത്തിന് കരിനിഴൽ വീഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയുമായി നടത്തുന്ന സമാധാന ചർച്ചകളിൽ കടുത്ത നിലപാടുകൾക്ക് അയവ് വരുത്തി ഇറാൻ

അമേരിക്കയുമായി നടത്തുന്ന സമാധാന ചർച്ചകളിൽ നിലപാടുകൾക്ക് അയവ് വരുത്തി ഇറാൻ. ആണവായുധ നിർമ്മാണത്തിനായി ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച തങ്ങളുടെ യുറേനിയം പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള സമാധാന ഉടമ്പടി അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നത്.നിലവിൽ ഇറാന്‍റെ പക്കൽ 60 ശതമാനം വരെ ശുദ്ധീകരിച്ച 400 കിലോഗ്രാമോളം യുറേനിയം ഉണ്ടെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഡി സതീശന് കൊച്ചി പൗരാവലി സ്വീകരണം നൽകി

എറണാകുളം ജില്ലയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന് കൊച്ചി പൗരാവലി സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണെന്നും യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു. വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ചു. കൊച്ചിക്കാരോടൊപ്പം മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്നും, ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഭരണം ആകട്ടെയെന്നും കുഞ്ചാക്കോ ബോബൻ ആശംസിച്ചു. ഇത് ദൈവീകമായ നിയോഗമാണ്, മാറ്റം ഉണ്ടാക്കാൻ കഴിയും, എനിക്ക് വിശ്വാസം ഉണ്ട്, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പുതിയ ആരോഗ്യമന്ത്രി രോഗികളുമായി ആദ്യം ചർച്ച നടത്തണമെന്ന ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച നിർദേശങ്ങൾ മാധ്യമത്തിലൂടെ വായിച്ചു, അത് സ്വാഗതാർഹമാണ്, അതനുസരിച്ചു മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരുടെ നിയമനങ്ങൾക്ക് സർക്കാർ തീരുമാനമെടുക്കും. ഡോക്ടർമാരുടെ എണ്ണം കുറവായതുകൊണ്ട് രോഗികളെ പരിചരിക്കുന്നതിൽ വേണ്ടത്ര ജാഗ്രത കിട്ടില്ലെന്നും അതിന് പരിഹാരമെന്നോണം കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രത്തൻ യു ഖേൽക്കറിന്റെ നിയമനത്തിൽ കോൺഗ്രസിനകത്ത് പ്രശ്നമുണ്ടെന്ന് എം വി ഗോവിന്ദൻ

രത്തൻ യു ഖേൽക്കറിന്റെ നിയമനത്തിൽ കോൺഗ്രസിനകത്ത് പ്രശ്നമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. രാഹുൽ ഗാന്ധിക്കോ കെ സി വേണുഗോപാലിനോ വിഷയത്തിൽ മറുപടിയില്ലെന്നും, മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിത്, പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാത്ത കമ്മീഷൻ്റെ ഭാഗമാണിതെന്നും ഖേൽക്കർ ഡീൽ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം എല്ലാം പുറത്തുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോഴിക്കോട് പെരുമണ്ണയില്‍ ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പെരുമണ്ണയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കാനാണ് നിർദേശം. രോഗവ്യാപനം തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.