എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചത്.
തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിലെത്താൻ സാധ്യത.ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരത്ത് ഇഡി റെയ്ഡിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യം തള്ളിയ ഉത്തരവ് പുറത്ത്. പ്രതി പോലീസിനെ ആക്രമിച്ചതിനു തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി.ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുക. പ്രതിക്കെതിരെ നിരവധി സ്റ്റേഷണുകളിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ ഇത്തരം കുറ്റങ്ങൾ ആവർത്തിക്കുമെന്നും കോടതി വ്യക്തമാക്കി.
കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി.മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാടില്ലെന്ന പ്രതിഷേധം കാരണം ശ്രീറാം വെങ്കിട്ടരാമൻ പുറത്തുപോയി.
വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പുനരന്വേഷണത്തിനായി ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ എസ്ഐടി ഇതിനായി രൂപീകരിച്ചു. മുൻപ് പ്രതികളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് അവസാനിപ്പിച്ച കേസാണിത്
ഇറാൻ ബഹ്‌റൈനിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് 122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.
കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്.
ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവരുൾപ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കർണാടകത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട ഏക സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ തമിഴക വെട്രി കഴകം (ടി വി കെ.) തീരുമാനിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയിനെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ കണ്ടതിന് പിന്നാലെയാണ് ടി വി കെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
ഋതബ്രത ബാനർജി ബംഗാൾ പ്രതിപക്ഷ നേതാവ്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ച് സ്പീക്കർ. മമതാ വിഭാഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്.
ദില്ലി – എൻസിആർ മേഖലയിൽ കാലപ്പഴക്കം വന്ന ട്രക്കുകളും ബസുകളും മാറ്റാൻ വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പഴയ വാഹനങ്ങളിൽനിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ 5,041 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.
മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മൂന്നാമത്തെ തുരങ്കത്തിൻ്റെ നിർമാണം പൂർത്തീകരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് 417 മീറ്റർ നീളവും 14.4 മീറ്റർ വീതിയുമുള്ള തുരങ്കം നിർമിച്ചത്.
പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഇന്ന് മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. ഇപ്പോഴിതാ ആഭ്യന്തര കലഹംകൊണ്ട് പൊറുതിമുട്ടിയതോടെ പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധന വില ക്രമീകരിക്കുന്നതിനായി കേന്ദ്ര ഇടപെടൽ. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു.
ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും പരമോന്നത നേതാവ് ചർച്ചകളിൽ ഇടപെടുന്നുണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം, സമാധാന ചർച്ചകൾക്കിടയിലും അമേരിക്ക-ഇറാൻ സംഘർഷം ഗൾഫ് മേഖലയിൽ രൂക്ഷമാകുകയാണ്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇൻഡിഗോ എയർലൈൻ കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ജൂൺ 4 വരെ സർവ്വീസുകൾ റദ്ദാക്കിയതായും, യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ യാത്രാ തീയതി സൗജന്യമായി മാറ്റുകയോ ചെയ്യാമെന്നും കമ്പനി അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പുതിയ തീരുവ ചുമത്താന്‍ അമേരിക്കയുടെ ആലോചന. നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഎസ് നീക്കം. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനാണ് യുഎസ് ശ്രമം നടത്തുന്നത്.
