സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ. യഥാർത്ഥ പരാജയ കാരണങ്ങളാണോ സിപിഎം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരാജയങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം ചില ‘അഭ്യാസങ്ങൾ’ മുൻപും സിപിഎം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. അന്യരല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരായ പാർട്ടി അണികൾ തന്നെയാണ് ഇത്തവണ സിപിഎമ്മിനെതിരെ വോട്ട് ചെയ്തത്. നേതൃത്വത്തിന്റെ അഹങ്കാരത്തിനും ജനവിരുദ്ധ സമീപനത്തിനുമെതിരെയാണ് ജനങ്ങൾ വിധി എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ
