ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയുമായുള്ള ചർച്ചയുടെ പുതിയ റീൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി ദില്ലിയിൽ മടങ്ങിയെത്തി. പ്രധാനമന്ത്രി വൻ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരുന്നത് രാഹുൽ ഗാന്ധി കാണുന്നില്ലേ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചോദിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മറ്റന്നാൾ ദില്ലിയിലെത്തുമ്പോൾ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ തുടർ ചർച്ചകൾ നടന്നേക്കും.
ഓണറേറിയം വർധനവിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി ആശമാർ
ഓണറേറിയം വർധനവിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി ആശമാർ. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു. ആശമാരുടെ കണ്ണീരാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു.സമരത്തിന് തുടക്കം മുതൽ പിന്തുണ നൽകിയ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ആഘോഷവേദിയിലെത്തി. സമരത്തെ അനുകൂലിച്ചതിനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് തുറന്ന പറഞ്ഞ നടൻ പ്രേംകുമാറും നന്ദി പ്രകടനവേദിയിലെത്തി. […]
പിണറായി വിജയനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് ഇ പി ജയരാജൻ
പിണറായി വിജയനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് ഇ പി ജയരാജൻ. ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമർശനങ്ങളെന്ന പേരിൽ നടക്കുന്നത് പക്ഷേ വ്യക്തിഹത്യയാണ്. പ്രായം കൂടുംതോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണ്. പിണറായി പവർഫുൾ ആണെന്നും പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമല്ല. പിണറായി മാറണമെന്ന ചർച്ച പിബിയിൽ നടന്നുവെന്ന് പറയുന്നത് മാധ്യമങ്ങളെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
പാക് സേനാ മേധാവി അസീം മുനീർ ഇറാനിലേക്ക്
പാക് സേനാ മേധാവി അസീം മുനീർ ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയാൽ പാക് സേനാ മേധാവി ഇറാനിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമൂസിന് പുറത്തേക്കും മേൽനോട്ട പരിധി വ്യാപിപ്പിച്ചുള്ള ഇറാന്റെ പുതിയ മാപ്പ് പ്രസിദ്ധീകരിച്ചു. ഇത് പ്രതിഷേധത്തിന് കാരണമായേക്കും.
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ റൂറൽ പോലീസ് മേധാവി സുരക്ഷ ഉറപ്പാക്കണം.ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് […]
മന്ത്രി കെ.എം. ഷാജി അന്ധവിശ്വാസങ്ങളെ തള്ളി 13-ാം നമ്പർ ഔദ്യോഗിക വാഹനം തിരഞ്ഞെടുത്തു
മന്ത്രി കെ.എം. ഷാജി അന്ധവിശ്വാസങ്ങളെ തള്ളി 13-ാം നമ്പർ ഔദ്യോഗിക വാഹനം തിരഞ്ഞെടുത്തു. 13 ഒരു പാവം നമ്പറാണെന്നും അത്തരം വിശ്വാസങ്ങളിൽ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റാരും ഏറ്റെടുക്കാൻ തയ്യാറാവാതിരുന്ന നമ്പർ, ഷാജി ടൂറിസം വകുപ്പിന് അപേക്ഷ നൽകി ചോദിച്ച് വാങ്ങുകയായിരുന്നു.13 നമ്പർ കാർ ഉണ്ടെന്നു പറഞ്ഞു അതുകൊണ്ട് എടുത്തു. മുൻപ് തോറ്റത് പതിമൂന്നാം നമ്പർ ഉള്ളതുകൊണ്ടല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ ഒത്തുകൂടി
ഓണറേറിയം വർധിപ്പിച്ചത്തിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ ഒത്തുകൂടി. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയത്. 266 ദിവസം രാപ്പകൽ സമരം നീണ്ട് നിന്നു. അതേസമയം ആശമാരുടെ കണ്ണീരാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു.
വായ്പയെടുത്തു വാങ്ങിയ ഫോണ്‍ ലോക്ക് ചെയ്യരുത്!
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയാല്‍ ഉപഭോക്താക്കളുടെ ഫോണ്‍ പൂര്‍ണമായി ലോക്ക് ചെയ്യുന്ന ഡിജിറ്റല്‍ ലെന്‍ഡര്‍മാരുടെയും ഫിന്‍ടെക് കമ്പനികളുടെയും രീതിക്ക് പൂട്ടിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആര്‍ബിഐ പുറത്തിറക്കിയ ‘റെസ്‌പോണ്‍സിബിള്‍ ബിസിനസ് കണ്ടക്ട്’ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് ഭേദഗതിയിലാണ് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പൂര്‍ണ്ണമായ ബ്ലോക്കിംഗ് പാടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍, ഇന്‍കമിംഗ് […]
കാമ്പസുകളില്‍ സജീവമായി ചാറ്റ് ജിപിടി
യൂട്യൂബ് വിഡിയോകള്‍ക്ക് പകരം കാമ്പസുകളില്‍ സജീവമായി ചാറ്റ് ജിപിടി പോലുള്ള എ.ഐ ടൂളുകള്‍. ആദ്യത്തെപ്പോലെ പരീക്ഷയുടെ തലേദിവസം ഒരു പാഠഭാഗം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പത്തോ പന്ത്രണ്ടോ യൂട്യൂബ് വിഡിയോകള്‍ കാണുന്ന പതിവില്ല. ചാറ്റ് ജി.പി.ടിയോട് അത് ലളിതമായി പറഞ്ഞുതരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കൃത്യമായ വിവരങ്ങള്‍ ഉടനടി ലഭിക്കുകയും ചെയ്യുന്നു. കോഡിങില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍, ആ എറര്‍ മെസ്സേജ് ചാറ്റ് ജി.പി.ടിയില്‍ കോപ്പി-പേസ്റ്റ് ചെയ്താല്‍ മതി, സെക്കന്റുകള്‍ക്കകം പരിഹാരം ലഭിക്കും. ലാബ് റെക്കോര്‍ഡുകള്‍ തയ്യാറാക്കാനും […]
നാട്ടാര്‍ മര്‍മ്മ കഥയിലെ നായകനായി റഹ്മാന്‍
റഹ്മാന്‍ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയില്‍. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാര്‍ നായക കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. ‘ചാമ്പ്യന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകന്‍. ഭാരതി ബാലകുമാരനാണ് സംവിധായകന്‍. നാട്ടാര്‍ മര്‍മ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. 1980 കളില്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമായതിനാല്‍ ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. അനുപമ കുമാര്‍, രമ്യാ […]
