തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിവെച്ചത്.തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത പരാജയവും 11.24 ആയിരുന്ന വോട്ടിങ് ശതമാനം 2.64 ആയി കൂപ്പുകുത്തിയതും തിരഞ്ഞെടുപ്പ് കാലത്ത് നേരിട്ട അവഗണനയും പാർട്ടി നൽകിയ ഉറപ്പുകൾ ഒന്നും പാലിയ്ക്കപ്പെടാത്തതുമൊക്കെയാണ് കെ അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് സൂചന.
ബിജെപി അംഗത്വം രാജിവച്ച് കെ അണ്ണാമലൈ
