ഏറ്റവും പുതിയതും കരുത്തുറ്റതുമായ ജെമിനി ഓംനി, ജെമിനി 3.5 എന്നീ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കി ഗൂഗിള്‍. മുന്‍ മോഡലുകളേക്കാള്‍ വേഗതയും സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാനുള്ള കഴിവും, കോഡിങ് മികവുമാണ് പുതിയ ജെമിനി 3.5 ഫ്ലാഷിന്റെ പ്രധാന സവിശേഷത. വിഡിയോ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കുന്നതിനുസരിച്ച് എന്തും സൃഷ്ടിക്കാന്‍ ജെമിനി ഓംനിക്ക് കഴിയും. മള്‍ട്ടിമോഡാലിറ്റി, എഡിറ്റിങ് എന്നിവയില്‍ ഒരു കുതിച്ചുചാട്ടമാണിത്. ഫ്രോണ്ടിയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തില്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലുകളുടെ കുടുംബത്തിലെ ആദ്യത്തേതാണ് ജെമിനി 3.5 ഫ്ലാഷ്. […]
പിറന്നാള്‍ സമ്മാനമായി ‘കിരീടം’ റീ റിലീസിന്
മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നായ ലോഹിതദാസ്-സിബി മലയില്‍ ടീമിന്റെ ചിത്രം ‘കിരീടം’ ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീ റിലീസിന്. 1989ല്‍ പുറത്തിറങ്ങിയ ചിത്രം ജൂണ്‍ മാസത്തില്‍ റീ-റിലീസിന് എത്തും. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, […]
ആദ്യ ദിനം തന്നെ 50 കോടി ക്ലബിലേക്ക് ‘ദൃശ്യം 3’
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ദൃശ്യം 3’. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രം തിയറ്ററുകളില്‍ എത്തിയെന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. ദൃശ്യം 3 അഡ്വാന്‍സ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 35 കോടി കവിഞ്ഞുവെന്നാണ് സൗത്ത് ഇന്ത്യ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 8.40 കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 4.3 കോടിയും വിദേശത്ത് നിന്ന് 22.30 […]
എപിക് വാഹനത്തിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് പതിപ്പ്
സ്‌കോഡ തങ്ങളുടെ എപിക് എന്ന വാഹനത്തിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് പതിപ്പ് പുറത്തിറക്കി. ഇതുവരെ കമ്പനി പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ചെറുതും താങ്ങാനാവുന്ന വിലയുമുള്ള ഇവിയാണ് ഇത്. കമ്പനിയുടെ ആധുനികവും ദൃഢവുമായ ഡിസൈന്‍ ഭാഷയിലാണ് എപിക് നിര്‍മ്മിച്ചിരിക്കുന്നത്. 38.5 കിലോവാട്ട്അവര്‍, 55 കിലോവാട്ട്അവര്‍ എന്ന രണ്ട് ബാറ്ററി പായ്ക്കുകളിലാണ് ഇത് വരുന്നത്. 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡിസി ഫാസ്റ്റ് ചാര്‍ജിംഗിന്റെ സഹായത്തോടെ, വെറും 24 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ്ജ് […]
ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി
‘ഡിറ്റക്ട്ടീവ് ബ്യോംകേഷ് ബക്ഷി’കൂര്‍മ്മബുദ്ധിയും നിരീക്ഷണപാടവവുംകൊണ്ട് കുറ്റാന്വേഷണസാഹിത്യലോകത്ത് വിസ്മയംതീര്‍ത്ത ബംഗാളി ക്ലാസിക് കഥാപാത്രം. ‘ഇന്ത്യന്‍ ഷെര്‍ലക് ഹോംസ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്യോംകേഷ് ബക്ഷി തന്നെ സ്വയം വിളിക്കുന്നത്, ഒരു ‘ഡിറ്റക്ട്ടീവ്’ എന്നതിനെക്കാള്‍ ‘സത്യാന്വേഷി’ എന്നാണ്. 1930കളിലെ കൊല്‍ക്കത്തയുടെ മായികാന്തരീക്ഷത്തില്‍ ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച വിഖ്യാത കുറ്റാന്വേഷണപരമ്പരയിലെ ആദ്യ പുസ്തകം.നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായ രചനകള്‍. മനഃശാസ്ത്രപരമായ ആഴവും യാഥാര്‍ത്ഥ്യബോധവും ഒത്തുചേര്‍ന്നുഉദ്വേഗഭരിതമായ ക്ലാസിക് കുറ്റാന്വേഷണ കഥകള്‍. ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’. പരിഭാഷ – ലീലാ സര്‍ക്കാര്‍. മാതൃഭൂമി. വില […]
ഇന്ന് അന്താരാഷ്ട്ര ചായ ദിനം, സ്‌ട്രോക്ക് നിന്ത്രിക്കാനും കട്ടന്‍ ചായ!
മെയ് 21 – അന്താരാഷ്ട്ര ചായ ദിനം. ഹൈപ്പര്‍ ഗ്ലൈസീമിയ അഥവാ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയിലെ തിയാഫ്‌ലേവിന്‍, തിയാറുബിജിന്‍ എന്നിവയും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സസ്യഭക്ഷണങ്ങളില്‍ കാണപ്പെടുന്ന സൂക്ഷ്മ പോഷകങ്ങളായ പോളിഫെനോളുകളും ഗ്രീന്‍, ബ്ലാക്ക് ടീകളില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ചായകളില്‍ കാണപ്പെടുന്ന പോളിഫെനോളുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെയും അതിജീവനത്തെയും ആരോഗ്യകരമായി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് […]
കമ്മ്യൂണിസത്തിൽ വിമർശനത്തിന് ആരും അതീതരല്ലെന്ന് എം വി ജയരാജൻ
കമ്മ്യൂണിസത്തിൽ വിമർശനത്തിന് ആരും അതീതരല്ലെന്നും, വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്തെന്നും മുതിർന്ന സിപിഎം നേതാവ് എം വി ജയരാജൻ. തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം, പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ഉയരുന്നത് വ്യക്തിപരമായ വിമർശനം ആയിട്ടല്ല പാർട്ടി കാണുന്നതെന്നും പ്രവർത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കിൽ തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ലെന്ന് എംവി ഗോവിന്ദൻ
കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഒഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പുനപരിശോധന ഇല്ല, പിബിയുടെ അംഗീകാരവും ഇക്കാര്യത്തില്‍ വാങ്ങിയിരുന്നു, സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിൻറെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം വ്യക്തമാക്കി
മലയിടംതുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്
മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി. കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കാര്യം കഴിഞ്ഞ കുറേ കാലങ്ങളായി ഉള്ളതാണെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുക എന്നുള്ളതാണ് ഗവണ്‍മെന്റ് നയമെന്നുംപോലീസ് നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം തന്നെ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങളുടെ മഹസർ കോടതിയിൽ സമർപ്പിച്ചു
ബത്തേരി കോടതി നിർദ്ദേശപ്രകാരം അന്വേഷണസംഘം വീണ്ടും കണക്കെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. മരങ്ങൾ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്. 800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ , ആന്‍റോ അഗസ്റ്റിൻ എന്നിവർ മരങ്ങൾ വിട്ടു കിട്ടാനായി നേരത്തെ ബത്തേരി കോടതിയെ സമീപിച്ചിരുന്നു.
