പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ പ്രവർത്തനക്ഷമമായി. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ എന്നത് അടക്കമുള്ള വീഡിയോയും സിബിഎസ്ഇ പങ്കുവെച്ചിട്ടുണ്ട്. സിബിഎസ്ഇയുടെ പുതിയ സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻററി സമിതി ഇന്ന് പരിശോധിക്കും. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി.
പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ പ്രവർത്തനക്ഷമമായി
