രാജ്യത്ത് പോഷകക്കുറവ് നേരിടുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ 2023-24 പുതിയ റിപ്പോര്‍ട്ട്. 15 മുതല്‍ 49 വയസ്സ് വരെയുള്ളവരില്‍ ഏകദേശം അഞ്ച് പേരെയെടുത്താല്‍ ഒരാള്‍ വീതം പോഷകക്കുറവ് അല്ലെങ്കില്‍ ശരീരഭാര കുറവ് നേരിടുന്നുണ്ടെന്ന് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുമ്പോഴും പോഷകക്കുറവു പരിഹരിക്കാന്‍ കഴിയുന്നില്ല. ഓരേ പ്രദേശത്ത് അമിതവണ്ണം നേരിടുന്നവരും പോഷകക്കുറവ് അനുഭവിക്കുന്നവരും ഉള്ളതായി സര്‍വേ വിലയിരുത്തി. രാജ്യത്ത് സ്ത്രീകളില്‍ പോഷകക്കുറവു നേരിടുന്നവര്‍ 19.7 ശതമാനമാണെന്ന് ഈ വര്‍ഷത്തെ സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 18.7 ശതമാനമായിരുന്നു. പുരുഷന്മാരില്‍ 19.7 ശതമാനം ആളുകളും പോഷകക്കുറവു നേരിടുന്നവരാണ്. 2019-21 സര്‍വേയില്‍ 16.2 ശതമാനമായിരുന്നു ഇത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം മൂന്നിലൊന്ന് കുട്ടികള്‍ക്ക് വളര്‍ച്ചാമുരടിപ്പും ഭാരക്കുറവും ഉള്ളതായി സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 715 ജില്ലകളിലായി 6.79 ലക്ഷം വീടുകളില്‍ നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ദക്ഷിണേന്ത്യയില്‍ തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്കിടയിലെ വളര്‍ച്ചാ മുരടിപ്പ് (27 ശതമാനം) വിലയിരുത്തിയത്. തൊട്ടുപിന്നാലെ കര്‍ണാടക (26.5 ശതമാനം), ആന്ധ്രാപ്രദേശ് (24.6 ശതമാനം).
രാജ്യത്ത് പോഷകക്കുറവ് പരിഹരിക്കാന്‍ കഴിയുന്നില്ല!
