അന്യഭാഷ നടന്‍മാരില്‍ കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് ‘ഹാപ്പി’. എ കരുണാകരന്‍ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150 ദിവസത്തിന് മേല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ജൂണ്‍ 12ന് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആര്‍ട്സിന്റെ ബാനറില്‍ ഖാദര്‍ ഹസന്‍ ആണ്. ചിത്രത്തിന്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4കെ അള്‍ട്ര ഇംപാക്റ്റ് ആയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാന്‍ ശങ്കര്‍ രാജയുടെ പാട്ടുകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.
