nedumangad death 1

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ. ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയം. അഷ്ക്കറിനെതിരായ പരാതികളിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു.ആമിനയെ സന്ദർശിച്ച മന്ത്രി ബിന്ദുകൃഷ്ണ കുഞ്ഞിന്റെ അച്ഛന്റെ മാതാപിതാക്കളെയും കണ്ടു. കുഞ്ഞിന്റെ അമ്മ അഖിലയുടെയും അമ്മയെ വീട്ടിലെത്തി കണ്ടു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന പരാതിയിലും അഷ്കറിനെതിരായ ആമിനയുടെയും പരാതിയിലും പൊലീസ് വീഴ്ച വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗർഭിണിയായിരിക്കെ അഖില പിണങ്ങിപ്പോയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഇതും അന്വേഷണ പരിധിയിലുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *