കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് വിവരം. അമേരിക്കയിലായിരുന്ന അഭിജീത് ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മടക്കം. ജൂൺ ആറിന് താൻ ദില്ലി വിമാനത്താവളത്തിലെത്തുമെന്നും അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി തേടുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ സമരത്തിൽ അണിചേരാൻ രാജ്യത്തെ യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയിലായിരുന്ന സിജെപിയുടെ യുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് വിവരം
