Posted inവിനോദം

രാം ചരണ്‍ നായകനായ ‘പെദ്ധി’ ചിത്രത്തിന്റെ ട്രെയ്ലര്‍

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യുടെ ട്രെയ്ലര്‍ പുറത്ത്. ജൂണ്‍ 4 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ‘പെദ്ധി’ ആയാണ് രാം […]

Posted inവിനോദം

‘തിരക്കിനിടയില്‍ അല്പനേരം’ ചിത്രത്തിന്റെ ട്രെയിലര്‍

‘തിരക്കിനിടയില്‍ അല്പനേരം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മെയ് 22ന് ചിത്രം തീയറ്ററില്‍ റിലീസാകുന്നു. ചിത്രത്തിന്റെ രചന, സംവിധാനം ജയന്‍ ആനിക്കാട് നിര്‍വഹിക്കുന്നു. ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങള്‍. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളില്‍ മുന്നോട്ടുപോകുന്ന ഇവരുടെ ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍.അവരുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കള്‍ അല്‍പസമയം കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന ശക്തമായ താക്കീതു സമൂഹത്തിനു നല്‍കുന്ന പ്രമേയമാണിത്. നിരഞ്ജന്‍, നവന്‍ലാല്‍, അനിരുധ്, ശിവാനി എന്നീ പുതുമുഖങ്ങളായ […]

Posted inപുസ്തകങ്ങൾ

നന്മയുടെ സഹവര്‍ത്തിത്വം

മണ്ണിന്റെ മണം നിറഞ്ഞ സ്വന്തം ഗ്രാമത്തില്‍നിന്ന് മരുഭൂമിയിലെ മരുപ്പച്ച തേടിയുള്ള ജീവിതയാത്ര. രണ്ട് ഭൂമികകളുടെയും രണ്ട് ജീവിത രീതികളുടെയും ഇടയിലുണ്ടായ വേദന നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ ജീവിതാനുഭവങ്ങളാണ് ഈ ആത്മകഥയുടെ ഹൃദയം. വേരുകളെ മറക്കാതെ ശിഖരങ്ങള്‍ ഉയര്‍ത്തിയ വ്യക്തിയുടെ ആത്മഭാഷണങ്ങള്‍. ‘നന്മയുടെ സഹവര്‍ത്തിത്വം – മാറഞ്ചേരിയില്‍നിന്നും അബുദാബിയിലേക്കൊരു ജീവിതയാത്ര’. എ.ടി. അലി. ഗ്രീന്‍ ബുക്‌സ്. വില 272 രൂപ.

Posted inഓട്ടോമോട്ടീവ്

ടിവിഎസിന് ചരിത്രനേട്ടം, വരുമാനം 47,270 കോടിയിലെത്തി

ടിവിഎസിന്റെ ചരിത്രത്തില്‍ ആദ്യമായി കമ്പനിയുടെ വരുമാനം 47,270 കോടി (472.7 ബില്യണ്‍ രൂപ)യിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനവാണ് ഈ കണക്ക്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി മൊത്തം 36,251 കോടി (362.5 ബില്യണ്‍ രൂപ) വരുമാനം നേടി. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 27.13 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വിറ്റു, 2025 ല്‍ ഇത് 21.95 ലക്ഷം യൂണിറ്റായിരുന്നു, ഇത് ബ്രാന്‍ഡിന് 24% വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ഇതേ കാലയളവില്‍, ബ്രാന്‍ഡ് 24.13 ലക്ഷം സ്‌കൂട്ടറുകള്‍ […]

Posted inആരോഗ്യം

ഈ അഞ്ച് ശീലങ്ങളാണ് കുടവയറിന് കാരണം!

പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറിന് കാരണം. നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. അമിത കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊര്‍ജമായി ഉപയോഗിക്കപ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദം ശരീരത്തിന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. ഉറക്കക്കുറവ്, സമ്മര്‍ദം നിറഞ്ഞ ജോലി ശൈലി, തെറ്റായ […]

Posted inലേറ്റസ്റ്റ്

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. ഇതോടെ മാസങ്ങളായി നീളുന്ന നേതൃമാറ്റ ചർച്ചകളിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറുമെന്ന വാഗ്ദാനം പാലിക്കണമെന്ന് ഡി.കെ. ശിവകുമാർ പക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി

പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ബാലഗോപാൽ പറയുന്നു ഖജനാവ് പാപ്പരല്ലെന്ന്. പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

  അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു.     കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടമായ നോർത്ത് ​ഗേറ്റ് 10 വർഷത്തിനുശേഷം  തുറന്നു

സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടമായ നോർത്ത് ​ഗേറ്റ് 10 വർഷത്തിനുശേഷം  തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ​ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ​ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺ​ഗ്രസ് അനുകൂല സംഘടനകളാണ് ​ഗേറ്റ് ആവേശപൂർവ്വം തുറന്നത്.

Posted inലേറ്റസ്റ്റ്

മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് നിയുക്ത എംഎൽഎ മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ടെന്നും രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അം​ഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.