മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആന്‍ഡ് കോ’ ജൂണ്‍ 5ന് ആഗോള റിലീസായി തിയേറ്ററില്‍ എത്തും.സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പാണ്ഡിരാജ് ഒരുക്കിയ ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. തമിഴ് കുമരന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ജി. കെ എം തമിഴ് കുമരനും പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജും ചേര്‍ന്നാണ് നിര്‍മ്മാണം . ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജയറാം – ഉര്‍വശി ടീം വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം ക്രൈം കോമഡി വിഭാഗത്തില്‍പ്പെടുന്നു. മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, സന്തോഷ് ശോഭന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സംവിധായകന്‍ പാണ്ഡിരാജ് തന്നെയാണ് രചന.
