ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ്. യുഡിഎഫ് സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽഡിഎഫിന് സാധിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വി ഡി സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ ആശങ്കയുണ്ടെന്ന് മുഹമ്മദ് റിയാസ് അന്ന് പ്രതികരിച്ചിരുന്നു. വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്.അതേസമയം നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അതൃപ്തി രേഖപ്പെടുത്തി. പ്രോട്ടോകോൾ ലംഘനമെന്നാണ് വിമർശനം. ദേശീയ ഗീതത്തെയും ഗവർണറെയും അവഹേളിച്ചെന്ന് ആരോപിച്ച് വി മുരളീധരൻ ആണ് തുടക്കമിട്ടത്. പിന്നാലെയായിരുന്നു ഗവർണറുടെ പ്രതികരണം.
ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ്
