Posted inവിനോദം

‘സൗദി വെള്ളക്ക’ റിലീസ് ഡിസംബര്‍ 2ന്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ റിലീസ് തിയതി പുറത്തുവിട്ടു. ഡിസംബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. സംവിധായകന്റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. നേരത്തെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് ‘സൗദി വെള്ളക്ക’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്കയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, […]

Posted inഓട്ടോമോട്ടീവ്

ഔഡി ക്യു8 ഇ-ട്രോണ്‍

ഇ-ട്രോണ്‍ ഇലക്ട്രിക് എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പായ ഔഡി ക്യു8 ഇ-ട്രോണ്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ഫെബ്രുവരിയില്‍ ഈ മോഡല്‍ ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. 50, 55, എസ് എന്നീ മൂന്ന് വേരിയന്റുകളില്‍ വരുന്ന ബ്രാന്‍ഡിന്റെ പുതിയ മുന്‍നിര ഇലക്ട്രിക് എസ്യുവിയായിരിക്കും പുതിയ ക്യു8 ഇ-ട്രോണ്‍. 50, 55 വേരിയന്റുകളില്‍ മുന്നിലും പിന്നിലും ഇരട്ട മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തേത് 664എന്‍എം ടോര്‍ക്കോടുകൂടി 340ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് 408ബിഎച്ച്പിയും 664എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എസ് മോഡലിന് പിന്‍ […]

Posted inലേറ്റസ്റ്റ്

സുധാകരൻ ആർഎസ്എസിനെ പ്രീണിപ്പിക്കുന്നു എന്ന് പി ജയരാജൻ .

ആർഎസ്എസ് സംരക്ഷണ വിവാദത്തിൽ കെ സുധാകരനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജൻ. കോൺഗ്രസിനകത്തെ ചിന്താശേഷിയുള്ളവർ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. സി പി എമ്മിൻ്റെ മുഖ്യ ശത്രു ആർഎസ്എസാണെന്ന്പി ജയരാജൻ പറഞ്ഞു. ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്.കണ്ണൂരിൽ കോൺഗ്രസുകാരെ ആർഎസ്എസുകാർ കൊന്നിട്ടില്ലെന്ന് പറയുന്ന സുധാകരൻ ചോയഞ്ചേരി രാജീവനെയും സത്യനെയും മറന്നതാണോഎന്ന് ജയരാജൻ ചോദിച്ചു .

Posted inപുസ്തകങ്ങൾ

മലമുകളിലെ മരം ഒറ്റയ്ക്കാണ്

ഇരുപത്തിയഞ്ചുകവിതകളും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. ഓരോ കവിതയും ഓരോ ആശ്വാസതലങ്ങളാണ്. അവസാനത്തെ കവിത ‘സ്വസ്തി’യിലൂടെ കവിതയെ ധ്യാനത്തിലേക്കു കൊണ്ടുപോകുന്നു. ”കാലും നടുവും നിവര്‍ത്തി ബോധം കിടന്നുറങ്ങട്ടെ.” ”ധ്യാനിക്കാന്‍ വിളക്കുമാടങ്ങള്‍ കാട്ടിത്തന്നവരോട് എന്റെ ധ്യാനമാണിത്, സ്വസ്തിയും മറ്റൊന്നല്ല.” എന്ന് എല്‍സ നീലിമ മാത്യു പാടുമ്പോള്‍ ദയാബായിയുടെ കവിതകള്‍ പോലെ മലയാളത്തിലെ ഒരു കൊച്ചു കോകിലമായി നമുക്കവരുടെ പാട്ടുകേട്ടു കൊണ്ടേയിരിക്കാം. ‘മലമുകളിലെ മരം ഒറ്റയ്ക്കാണ്’. എല്‍സ നീലിമ മാത്യു. കൈരളി ബുക്‌സ്. വില 120 രൂപ.  

Posted inആരോഗ്യം

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വെള്ളരിക്ക ജ്യൂസ്

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളില്‍ ഒന്നാമത്തേത് വെള്ളരിക്ക ആണ്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നതും മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനും സഹായിക്കും. നട്‌സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ […]

Posted inബിസിനസ്സ്

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 80.55, പൗണ്ട് – 95.14, യൂറോ – 83.55, സ്വിസ് ഫ്രാങ്ക് – 85.45, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.99, ബഹറിന്‍ ദിനാര്‍ – 214.11, കുവൈത്ത് ദിനാര്‍ -262.96, ഒമാനി റിയാല്‍ – 209.58, സൗദി റിയാല്‍ – 21.42, യു.എ.ഇ ദിര്‍ഹം – 21.93, ഖത്തര്‍ റിയാല്‍ – 22.12, കനേഡിയന്‍ ഡോളര്‍ – 60.72.  

Posted inലേറ്റസ്റ്റ്

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ വിചാരണ നടപടികൾ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണം

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ വിചാരണ നടപടികൾ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ സുപ്രീംകോടതിയിൽ. ആലപ്പുഴജില്ലയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാണ് ആവശ്യം .ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല.ഇതേതുടർന്ന് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസ് ആലപ്പുഴ ജില്ലയിൽ തന്നെ തുടരുന്നത് നിയമസഹായം ലഭിക്കുന്നത് തടസ്സപ്പെടുത്തുമെന്നും ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രതികൾക്കായി ഹാജരാക്കുന്നതിൽ […]

Posted inലേറ്റസ്റ്റ്

കായംകുളി കൊച്ചുണ്ണിയെയും ഇത്തിക്കര പക്കിയെയും പിണറായി വൈസ് ചാൻസലർ ആക്കിയേനേയെന്ന് പിസി ജോർജ്ജ്

ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിൻസിൽ പ്രതികരിച്ച് പി സി ജോർജ്. കലാമണ്ഡലത്തിന്റെ പുതിയ ചാൻസലർ വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ എന്ന് ജോർജ് ചോദിച്ചു. ജീവിച്ചിരുന്നെങ്കിൽ കായംകുളി കൊച്ചുണ്ണിയെയും ഇത്തിക്കര പക്കിയെയും പിണറായി വൈസ് ചാൻസലർ ആക്കിയേനേയെന്നും പി സി ജോർജ് പറഞ്ഞു.പള്ളിക്കൂടത്തിൽ പോകാത്തവരെ പിടിച്ച് വൈസ് ചാൻസലർ ആക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും ജോർജ് ആരോപിച്ചു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ പടിയായി ഗവർണറെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ […]

Posted inലേറ്റസ്റ്റ്

ബിജു പ്രഭാകറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ.കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകറുടെ കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം.,പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെപ്രസംഗത്തിൽ പറഞ്ഞത് .ഇത് എൽഡിഎഫിന്റെ നയമല്ല. ബിപൊതുവേദിയിൽ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | 12.11

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ എല്ലാ മന്ത്രിമാരുടേയും ഒപ്പുവയ്ക്കാന്‍ വൈകിയതിനാല്‍ ഇന്നലെ രാജ്ഭവനില്‍ എത്തിക്കാനിരുന്ന ഓര്‍ഡിനന്‍സ് ഇന്നു രാവിലെയാണ് എത്തിച്ത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് പരിശോധിക്കാതെ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിക്കു പോകും. ഓര്‍ഡന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണു മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ജനാധിപത്യ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ തിടുക്കം കൂട്ടേണ്ടെന്നും […]