Posted inവിനോദം

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ ഷാഹിദ് കപൂര്‍ നായകന്‍

സിനിമയില്‍ 17 വര്‍ഷം തികയ്ക്കുന്ന വേളയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സിനിമയിലെ നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബോളിവുഡിലെ സൂപ്പര്‍താരം ഷാഹിദ് കപൂറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരേയും വെളിപ്പെടുത്തി. ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് സന്തോഷം അറിയിച്ചത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹുസൈന്‍ ദലാല്‍ ആണ് സംഭാഷണം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായ സിദ്ധാര്‍ഥ് റോയ് […]

Posted inഓട്ടോമോട്ടീവ്

ഗ്രാന്‍ഡ് വിറ്റാരയ്ക്കും സിഎന്‍ജി പതിപ്പുമായി മാരുതി

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന് പിന്നാലെ ഗ്രാന്‍ഡ് വിറ്റാരയ്ക്കും സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി. പെട്രോള്‍, സ്‌ട്രോങ് ഹൈബ്രിഡ്, സിഎന്‍ജി എന്നീ വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന ആദ്യ മാരുതി വാഹനവും വിറ്റാര തന്നെയായിരിക്കും. വിറ്റാര സിഎന്‍ജിയെ കൂടാതെ ചെറു എസ്‌യുവി ബ്രെസയുടെ സിഎന്‍ജി പതിപ്പു മാരുതി സമീപ ഭാവിയില്‍ വിപണിയിലെത്തിക്കും. അടുത്തിടെ വിപണിയിലെത്തിയ മാരുതി സുസുക്കി എക്‌സ്എല്‍ 6 സിഎന്‍ജിയുടേതിന് സമാനമായ 1.5 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 88 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന് 5 സ്പീഡ് […]

Posted inപുസ്തകങ്ങൾ

വേരാഴങ്ങള്‍

വേരാഴങ്ങള്‍, വാക്കുകള്‍ക്കതീതമായൊരു വായനാലോകം തുറന്നിടുന്ന പുതു കവിതയുടെ മുദ്രകള്‍ പതിഞ്ഞ കവിതകളുടെ സമാഹാരമാണിത്. മരണവും ജീവിതവും പ്രണയവും വിരഹവുമൊക്കെ ചേര്‍ന്നുള്ള കെട്ടുപിണച്ചില്‍ ഈ കവിതകളില്‍ കാണാം. കുഞ്ഞു കവിതകളാണിതിലേറെയും. കാലിക പ്രാധാന്യമുള്ള പ്രമേയങ്ങളെ അധികരിച്ചെഴുതിയ മുപ്പത്തി ഒമ്പത് കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ‘വേരാഴങ്ങള്‍’. ശ്രീജ നടുവം. ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സ്. വില 80 രൂപ.  

Posted inആരോഗ്യം

പാലുത്പന്നങ്ങള്‍ കഴിക്കുന്നവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതല്‍

പാലുത്പന്നങ്ങള്‍ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. ശരാശരി 61.8 വയസ്സുള്ള 1929 രോഗികളുടെ ജീവിതശൈലിയുടെ വിവിധ വശങ്ങള്‍ – മരുന്നുകളുടെ ഉപയോഗം, ഭക്ഷണക്രമം, പാലുത്പന്നങ്ങളുടെ ഉപഭോഗം എന്നിങ്ങനെ വിശകലനം ചെയ്ത ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. കൂടുതല്‍ പാലുത്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രത്യേകിച്ച്, വെണ്ണ കഴിക്കുന്ന ആളുകള്‍ക്ക് അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാകാന്‍ ചീസ് പ്രേമികളേക്കാള്‍ സാധ്യത കൂടുതലാണ്. […]

Posted inടെക്നോളജി

വാട്‌സാപ് കമ്യൂണിറ്റീസ് ഇന്ത്യയിലും

ഒരേ സ്വഭാവമുള്ള വാട്‌സാപ് ഗ്രൂപ്പുകള്‍ ഒരുമിപ്പിച്ച് 5,000 പേര്‍ക്കു വരെ ഒരേസമയം അറിയിപ്പു നല്‍കാന്‍ കഴിയുന്ന ‘വാട്‌സാപ് കമ്യൂണിറ്റീസ്’ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. 50 ഗ്രൂപ്പുകള്‍ വരെ ഒരു കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചു ലഭിക്കേണ്ട സന്ദേശം അയയ്ക്കാന്‍ ഈ കമ്യൂണിറ്റിയില്‍ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും. നിലവില്‍ അതതു ഗ്രൂപ്പില്‍ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. ഫീച്ചര്‍ ലഭ്യമാകാന്‍ വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ആന്‍ഡ്രോയ്ഡ് ഫോണിലെ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍ | 12.11

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാവുന്ന വിധത്തില്‍ പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 മാസം വരെ  ദൃശ്യങ്ങള്‍ സൂക്ഷിക്കും. സ്റ്റേഷനുകളില്‍ മൂന്നാംമുറ ഇല്ലെന്ന് ഉറപ്പാക്കണം. പോലീസിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവര്‍ത്തികള്‍ സേനക്കു കളങ്കമുണ്ടാക്കുന്നു. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ഇടത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നു ദേവസ്വം ബോര്‍ഡുകളോടു ഹൈക്കോടതി. ക്ഷേത്രോപദേശക സമിതികള്‍ ദേവസ്വം […]

Posted inശുഭരാത്രി

Shubarathri – 899

കാലജാലകത്തിന്റെ വാതിലില്‍ ഇപ്പോഴും : സി രാധാകൃഷ്ണന്‍ രചിച്ച ‘ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ’ എന്ന നോവലിലെ കറുത്ത ചിരി എങ്ങനെയാണ് മറക്കുക ! Still at the Door of Time: How can you forget the black laughter in the novel ‘Ivide Ellavarkkum Sukham Thanne’ written by C Radhakrishnan!

Posted inലേറ്റസ്റ്റ്

ബ്ലാസ്റ്റേഴ്സ് ആൻഡ് ഗോവ കേരളത്തിന്റെ “ലോകകപ്പ് ഫുട്ബോൾ മത്സരം” ഞായറാഴ്ച

  ബ്ലാസ്റ്റേഴ്സ് ആൻഡ് ഗോവ കേരളത്തിന്റെ “ലോകകപ്പ് ഫുട്ബോൾ മത്സരം” ഞായറാഴ്ച ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെങ്ങും അലയടിക്കെ കേരളത്തിന് ലോകകപ്പ് ആവേശവും ഊർജ്ജവും പകർന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് നാളെ ഐ എസ് എൽ പോരാട്ടത്തിന് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ അത് കേരളത്തിന്റെ ലോകകപ്പ് മത്സരത്തിന്റെ വീറും വാശിയും നിറഞ്ഞ കളിയാകും. ഐഎസ്എൽ ഒന്‍പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ ഹോം മത്സരം. സീസണിലെ ആറാം മത്സരത്തിൽ എഫ് സി ഗോവയാണ് എതിരാളികള്‍ . നാല് കളിയിൽ 9 […]

Posted inലേറ്റസ്റ്റ്

രാജീവ് ഗാന്ധി കൊലക്കേസിലെ ആറ് പ്രതികളും ജയിൽ മോചിതരായി

രാജീവ് ഗാന്ധി കൊലക്കേസിലെ ആറ് പ്രതികളും ജയിൽ മോചിതരായി രാജീവ് ഗാന്ധി കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായി. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. കോടതി ഉത്തരവ് ജയിലുകളിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക […]

Posted inലേറ്റസ്റ്റ്

എട്ടു കോടി രൂപയ്ക്ക് തുല്യമായ കള്ളനോട്ടുകൾ പിടികൂടി

എട്ടു കോടി രൂപയ്ക്ക് തുല്യമായ കള്ളനോട്ടുകൾ പിടികൂടി   മഹാരാഷ്ട്രയിലെ താനെയിൽ വൻ കള്ളനോട്ട് വേട്ട. എട്ടു കോടി രൂപയ്ക്ക് തുല്യമായ കള്ളനോട്ടുകൾ പിടികൂടി. രണ്ടായിരത്തിന്റെ 400 കെട്ടുകൾ ആയി പണമുണ്ടായിരുന്നു. താനയിലെ ഗോഡ്ബന്തർ റോഡിൽ നിന്നാണ് പണം പിടികൂടിയത്. രണ്ടുപേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ കസർവദവലി പൊലീസ് സ്റ്റേഷനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പിടിയിലായവർ പാൽഘർ ജില്ലയിൽ നിന്നുള്ളവരാണെന്ന് വിവരം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായാണ് സൂചന.