ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു
മൂന്നാറിൽ മണ്ണിടിഞ്ഞു കോഴിക്കോട് സ്വദേശി മണ്ണിനടിയിൽപ്പെട്ടു തുലാവർഷം കനത്തു
മൂന്നാറിൽ മണ്ണിടിഞ്ഞു കോഴിക്കോട് സ്വദേശി മണ്ണിനടിയിൽപ്പെട്ടു തുലാവർഷം കനത്തു ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. […]
യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് പോലീസിനോട് മുഖ്യമന്ത്രി
യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് പോലീസിനോട് മുഖ്യമന്ത്രി പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്ന ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്ക്കേണ്ടി വരുന്നതായി പിണറായി പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറ ഉൾപ്പടെയുള്ള പ്രവണതകൾ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. […]
ആസിഡ് ആക്രമണത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു
ഭർത്താവിന്റെ ആസിഡ് ആക്രമണത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഫഷാനയുടെ ഭർത്താവും ആശുപത്രയിൽ ചികിത്സയിലാണ് . കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.
ശബരിമല മണ്ഡല-മകരവിളക്ക്; ഇടത്താവളങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദ്ദേശം
ശബരിമല മണ്ഡല-മകരവിളക്ക് കാലത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതിയുടെ നിർദേശം. ഇടത്താവളങ്ങളിൽ തീർത്ഥാടകർക്കേർപ്പെടുത്തിയ സൗകര്യങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പരിശോധിക്കണം.തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം സ്പെഷ്യൽ കമ്മീഷണർ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് കീഴിൽ 59 ഇടത്താവളങ്ങൾ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
സാമ്പത്തിക സംവരണ വിധി;തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹർജി നൽകും.
സാമ്പത്തിക സംവരണ വിധിക്കെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹർജി നൽകും. ഭരണകക്ഷിയിലെ ഓരോ സഖ്യകക്ഷിയും വെവ്വേറെ ഹർജി നൽകും.തന്‍റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു.അതിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഭരണഘടനാ ശിൽപ്പികളുടേയും രാഷ്ട്രശിൽപ്പികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം. എട്ട് ലക്ഷം […]
നവംബര്‍ 12 , ശനി
◾സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ എല്ലാ മന്ത്രിമാരുടേയും ഒപ്പുവയ്ക്കാന്‍ വൈകിയതിനാല്‍ ഇന്നലെ രാജ്ഭവനില്‍ എത്തിക്കാനിരുന്ന ഓര്‍ഡിനന്‍സ് ഇന്നു രാവിലെയാണ് എത്തിച്ചത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാല്‍ തീര്‍പ്പാകുന്നതുവരെ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാവില്ല. ◾ഓര്‍ഡന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണു മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ജനാധിപത്യ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ തിടുക്കം കൂട്ടേണ്ടെന്നും മന്ത്രി ബിന്ദു […]
സ്വര്‍ണവിലയില്‍ കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4820 ആയി. ഇന്നലെ പവന് 360 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ ഉണ്ടായ വര്‍ധന 680 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. ഒരാഴ്ചക്കിടെ 1680 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 […]
മുത്തൂറ്റ് ഫിനാന്‍സിന് 902 കോടി രൂപ ലാഭം
പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പുവര്‍ഷത്തെ ജൂലായ്-സെപ്തംബര്‍പാദത്തില്‍ 902 കോടി രൂപ ലാഭം നേടി. ജൂണ്‍പാദത്തിലെ 825 കോടി രൂപയേക്കാള്‍ 9 ശതമാനം അധികമാണിത്. 2021-22ലെ രണ്ടാംപാദത്തില്‍ ലാഭം 1,002 കോടി രൂപയായിരുന്നു. വായ്പാ ആസ്തി നാല് ശതമാനം വര്‍ദ്ധിച്ച് 57,230 കോടി രൂപയായി. സംയോജിത വായ്പാ ആസ്തി ആറ് ശതമാനം ഉയര്‍ന്ന് 64,356 കോടി രൂപയിലെത്തി. സംയോജിതലാഭം 1,981 കോടി രൂപയില്‍ നിന്ന് 1,727 കോടി രൂപയായി കുറഞ്ഞു. സ്വര്‍ണവായ്പ മൂന്ന് ശതമാനം വര്‍ദ്ധിച്ച് […]
ഐഷ സുല്‍ത്താനയുടെ ‘ഫ്‌ളഷ്’ എന്ന ചിത്രത്തിലെ ഗാനമെത്തി
ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്‌ളഷ്’ എന്ന ചിത്രത്തിലെ ഗാനമെത്തി. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ ഒരുങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഫീഖ് കില്‍ത്താന്‍ ആണ്. കൈലാസ് മേനോന്റേത് ആണ് സംഗീതം. ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും പറയുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷ്, അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്‌ളഷ് ലക്ഷദ്വീപിന്റെ കഥ പറയുന്ന ഒരു ചിത്രമാണ്. കടലിലുള്ള […]
