സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു. പ്രതിമാസം 8 ഡോളർ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്ക് ബാഡ്ജിനായി നൽകേണ്ടിയിരുന്നത്. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മറ്റ് പല ആനുകൂല്യങ്ങളും ട്വിറ്റർ നൽകും. ഈ ആഴ്ചയാണ് ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചത്. വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടിയായാണ് പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ കൊണ്ടുവന്നത് എന്ന് ട്വിറ്ററിന്റെ പുതിയ സിഇഓ ആയ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു.ഇതിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾ […]
ഓർഡിനൻസ് ; ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും, മന്ത്രി രാജീവ്
സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് ക്രമം പാലിച്ച് ഗവർണറുടെ അടുത്തെത്തുമെന്ന് പി രാജീവ്. ഓർഡിനൻസ് ഗവർണ്ണറുടെ അടുത്തെത്തുമ്പോൾ അദ്ദേഹം എന്ത് ചെയ്യുമെന്ന് തനിക്ക് പറയാനാവില്ല ,ഓർഡിനൻസ് വരുന്നതിനു മുൻപ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറയുമെന്ന് കരുതുന്നില്ല എന്നും . മുൻവിധിയോടെ കാര്യങ്ങൾ കാണേണ്ട എന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.എന്നാൽ ബിൽ രാഷ്ട്രപതിയുടെ പരിഗണയിൽ ആണെങ്കിൽ ഓർഡിനൻസ് ഇറക്കാൻ ആവില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കി.
നടുറോഡിൽ യുവാവിനെ മർദ്ദിച്ച യുവാക്കളുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്
കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അകാരണമായി മർദ്ദിച്ച കേസിൽ പ്രതിയുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ പൊതുസ്ഥലത്ത് നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നത്. വാഹനം ഓടിക്കുന്ന മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും റോഡ് ഉപയോക്താക്കൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യ്തതിനാലാണ് ഇവർക്കെതിരേ ശക്തമായ നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്.പ്രതികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസിനോട് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. […]
മഹാരാഷ്ട്രയിൽ ബസ് ഇടിച്ച് തകർന്ന മതിലിനടിയിൽപ്പെട്ട് കുട്ടി മരിച്ചു
മഹാരാഷ്ട്രയിലെ പാൽഘറിൽ ബസ് ഇടിച്ച് തകർന്ന മതിലിനടിയിൽപ്പെട്ട് പതിനൊന്നുകാരൻ മരിച്ചു. ജവഹർ ബസ് ഡിപ്പോയിൽ ആണ് സംഭവം. പുറകിലേക്ക് എടുത്ത ബസ് മതിലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മതിൽ മുകളിലേക്ക് വീണു. ബസ്സിനും മതിലിനും ഇടയിൽപ്പെട്ടാണ് കുട്ടി മരിച്ചത് . ഗുജറാത്തിലെ രാജ്‍ക്കോട്ടിൽ നിന്ന് ബന്ധുക്കളെ കാണാൻ വന്നതായിരുന്നു മരിച്ച കുട്ടി. ഒപ്പം ഉണ്ടായിരുന്ന പതിനഞ്ചുകാരനും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
നൈജീരിയ കപ്പൽ പിടിച്ചെടുത്ത സംഭവത്തില്‍ നിയമപ്രശ്ന ങ്ങൾ ബാധകമായി
ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. നിയമപ്രശ്നങ്ങൾ മൂലമാണ് നയതന്ത്ര ഇടപെടൽ വിജയിക്കാതെ പോയതെന്നാണ് വിദേശകര്യ മന്ത്രാലയം പറയുന്നത് . ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിന്നു. അന്വേഷണ സംഘത്തെ ഇക്വറ്റോറിയൽ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താൻ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നുവെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹീറോയിക്ക് ഇഡുൻ […]
കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസി നൽകിയ പരാതി മനുഷാവകാശ കമ്മീഷൻ തള്ളി
കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസി സമർപ്പിച്ച പരാതി ശാസ്ത്രീയമായി തെളിയിക്കാനായില്ല. പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ .കരിങ്കൽ ക്വാറിയുടെ പ്രവർത്തനം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന പ്രദേശവാസിയുടെ പരാതിയിന്മേൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ എന്നിവ പരിഗണിച്ചാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതി തീർപ്പാക്കിയത്. ക്വാറിയുടെ പ്രവർത്തനം കാരണം പരിസ്ഥിതി മലിനീകരണമില്ലെന്നും പരാതിക്കാരന് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് ഭംഗം വന്നിട്ടുണ്ടെന്ന പരാതി […]
കരമന പോലീസിനെതിരേ നടുറോഡിൽ മർദ്ദനമേറ്റയാൾ.
തിരുവനന്തപുരം നഗരത്തിൽ നടുറോഡില്‍വെച്ച് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മർദ്ദനമേറ്റയാൾ. കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മർദ്ദിച്ചത് ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ്. പരിക്കേറ്റ പ്രദീപ് ചോരയൊലിപ്പിച്ചുകൊണ്ട് കരമന സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് മാധ്യമങ്ങളിൽ വാർത്തയായപ്പോളാണ് ഇന്നലെയുവാക്കൾക്കെതിരെ വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരിക്കിയെന്നും പ്രദീപ് പറഞ്ഞു. നിറമണ്‍കരയിൽ ഗതാഗതക്കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് അഷ്കറും അനീഷും പ്രദീപിനെ മർദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല […]
ഹിമാചലിൽ ബിജെപി സ്ഥാനാർഥിയിൽ നിന്ന് കോഴപ്പണം പിടിച്ചെടുത്തെന്ന ആരോപണവുമായി കോൺഗ്രസ്സ്
ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കോഴ ആരോപണവുമായി കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പണം പിടിച്ചെടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത് .വോട്ടെടുപ്പിന് തലേന്ന് ബിജെപി വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്നാണ് ആരോപണം. സിറ്റിംഗ് എംഎല്‍എ കൂടിയായ മുല്‍ഖ് രാജ് പ്രേമിയുടെ കടയില്‍ നിന്ന് പണം പിടികൂടിയത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപ് ഉയർന്ന ആരോപണം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍. രാവിലെ 8 […]
ഹിമാചലിൽ വോട്ടെടുപ്പ് തുടങ്ങി
ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ്. 56 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. മോദി പ്രഭാവത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപിയും ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസും കരുതുന്നു. ഡൽഹിയിലെയും പഞ്ചാബിലേയും നേട്ടങ്ങൾ പറഞ്ഞുകൊണ്ട് ആം ആദ്മി പാർട്ടിയും രംഗത്തുണ്ട് . അതിനാൽ ഇത്തവണ ആംആദ്മി പാർട്ടിക്ക് കിട്ടുന്ന വോട്ട് മറ്റ് പാർട്ടികൾക്ക് നിർണായകമാകും. പോളിംഗ് നടക്കുന്നത്. […]
ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി, യുവാവിനെ മർദ്ദിച്ചവർക്കെതിരേ വധശ്രമക്കേസ്
തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പു ജീവനക്കാരനായ പ്രദീപിനെ മര്‍ദ്ദിച്ച ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്കെതിരേ വധശ്രമക്കേസ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് വായില്‍നിന്നു ചോരയൊലിപ്പിച്ച നിലയില്‍ പ്രദീപ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. ആശുപത്രിയിലേക്കു പറഞ്ഞയച്ച പൊലീസ് കേസെടുത്തില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി സ്റ്റേഷനിലെത്തിയിട്ടും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഹാജരാക്കിയിട്ടും കേസെടുത്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് കേസെടുത്തത്.
