Posted inലേറ്റസ്റ്റ്

ഹിമാചലിൽ ഇന്ന് വോട്ടെടുപ്പ്

ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷം വോട്ടര്‍മാരാണുള്ളത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആര്‍പിഎഫിനെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പണവും മദ്യവും ഒഴുകുന്നു. ഗുജറാത്തില്‍നിന്ന് 71.88 കോടി രൂപയും ഹിമാചലില്‍നിന്ന് 50.28 കോടി രൂപയും പിടിച്ചെടുത്തു. വന്‍ മദ്യശേഖരവും പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വെളിപ്പെടുത്തി.

Posted inലേറ്റസ്റ്റ്

തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരത്തിനു ചട്ടമുണ്ടാക്കും; മന്ത്രി എം.ബി രാജേഷ്.

തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരത്തിനു ചട്ടമുണ്ടാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനകം വേതനം നല്‍കണം. പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0. 05 ശതമാനം വീതം ദിവസേനെ തൊഴിലാളിക്കു നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരം തൊഴിലാളിയുടെ അക്കൗണ്ടില്‍ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Posted inലേറ്റസ്റ്റ്

ഗവർണ്ണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തിയില്ല

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്തിയില്ല. പല മന്ത്രിമാരുടേയും ഒപ്പു ലഭിക്കാത്തതിനാലാണ് ഓര്‍ഡിനന്‍സ് വൈകുന്നത്. മൂന്നു ദിവസം മുമ്പു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിന്‍സ് പാസാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു രാവിലെ ഉത്തരേന്ത്യയിലേക്കു പോകും.ഓർഡിനൻസ് നടപ്പിലാകണമെങ്കിൽ ഗവർണർ ഒപ്പിടണം.ഗവർണർക്ക് പകരമായി വിദ്യാഭ്യാസ വിദഗ്ദ്ധരെ ചാൻസലർമാരാക്കാനാണ് നീക്കം.കേരളത്തിലെ സ‌ർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനാകുമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു

Posted inഷോർട് ന്യൂസ്

നവംബര്‍ 12, ശനി

◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്തിയില്ല. പല മന്ത്രിമാരുടേയും ഒപ്പു ലഭിക്കാത്തതിനാലാണ് ഓര്‍ഡിനന്‍സ് വൈകുന്നത്. മൂന്നു ദിവസം മുമ്പു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിന്‍സ് പാസാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു രാവിലെ ഉത്തരേന്ത്യയിലേക്കു പോകും. ◾രാജീവ് ഗാന്ധി വധക്കേസിലെ നളിനി അടക്കമുള്ള എല്ലാ പ്രതികളെയും മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്. ഇത്രയും ഗുരുതരമായ കേസിലെ പ്രതികളെ മോചിപ്പിച്ചതിന് ഒരു ന്യായീകരണവുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് […]

Posted inലേറ്റസ്റ്റ്

ആര്യ രാജേന്ദ്രൻ രാജി വയ്ക്കേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് 

  ആര്യ രാജേന്ദ്രൻ രാജി വയ്ക്കേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിയമന കത്ത് വിവാദത്തിൽ മേയറെ പിന്തുണച്ച് സിപിഐഎം. ആര്യാ രാജേന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. കത്ത് വിവാദത്തിന്‍റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു

Posted inലേറ്റസ്റ്റ്

ആരാധകർക്കാവേശം പകർന്ന് അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ആരാധകർക്കാവേശം പകർന്ന് അർജന്റീന ടീമിനെ പ്രഖ്യാപിച്ചു ജിയോവാനി ലോസെൽസോ ടീമിലില്ല ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. ലിയോണല്‍ മെസി നായകനാകുന്ന ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെൽസോ ടീമിലില്ല. അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ […]

Posted inലേറ്റസ്റ്റ്

അരി വിലവർധന തൃശൂരിൽ കടകളിൽ കലക്ടറുടെ പരിശോധന 

അരി വിലവർധന തൃശൂരിൽ കടകളിൽ കലക്ടറുടെ പരിശോധന അരിയുൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ കലക്ടർ ഹരിത വി കുമാറിൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ മൊത്തവ്യാപാര കടകളിൽ പരിശോധന നടത്തി. വില വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനാണ് പരിശോധന നടത്തിയതെന്ന് കലക്ടർ പറഞ്ഞു. വിലനിലവാരം എല്ലാ ദിവസവും പ്രൈസ് മോണിറ്ററിങ് കമ്മിറ്റി സെല്ലിന് കീഴിൽ മൊത്തവ്യാപാര കടകളിൽ നിന്നും എടുക്കുന്നുണ്ട്. ഇരുപതിലധികം നിത്യോപയോഗ സാധനങ്ങളുടെ വിലയും കടകളിലെ വിലയും ഏകീകൃതമാണോ എന്ന് വിലയിരുത്തുന്നതിനാണ് പരിശോധനയെന്ന് […]

Posted inലേറ്റസ്റ്റ്

നല്ല നാളേയ്ക്ക് സത്യൻ അന്തിക്കാടിന്റെ സന്ദേശം

നല്ല നാളേയ്ക്ക് സത്യൻ അന്തിക്കാടിന്റെ സന്ദേശം : ഓർമ്മകളുടെ ചെപ്പ് തുറന്ന് കഥയമമ സമേതം തൃശൂർ – സിനിമ മാത്രമായിരുന്നു അന്നും ഇന്നും ലഹരി, മറ്റു ലഹരികൾ ഇതുവരെ സ്വാധീനിച്ചിട്ടില്ല … മദ്രാസിലെ പഴയ ചലച്ചിത്ര ഓർമ്മകൾ വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കവെയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ജീവിതത്തിൽ എന്താകണം ലഹരി എന്നത് സംബന്ധിച്ച് വാചാലനായത്. ലഹരിക്കെതിരെ വലിയ ക്യാമ്പയിനുകൾ നടക്കുന്ന കാലത്ത് ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലഹരി താൽക്കാലിക സന്തോഷം […]

Posted inലേറ്റസ്റ്റ്

തൃശൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി 110 പന്നികളെ ദയാവധം നടത്തി

തൃശൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി 110 പന്നികളെ ദയാവധം നടത്തി   തൃശൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനിആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കടങ്ങോട് പന്നിഫാമിലെ 110 പന്നികളെ ദയാവധം നടത്തി. ബാക്കിയുള്ളവയെ ഇന്നത്തോടെ കള്ളിംഗ് നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച പന്നിഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോകോൾ പാലിച്ചാണ് ഉൻമൂലനം ചെയ്യുന്നത്. ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ […]

Posted inബിസിനസ്സ്

ഫ്യൂച്ചര്‍ റീടെയിലിനായി അദാനിയും അംബാനിയും

ഗൗതം അദാനിയും മുകേഷ് അംബാനിയും വീണ്ടും നേര്‍ക്കുനേര്‍. ഫ്യൂച്ചര്‍ റീടെയിലിനായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി ഗ്രൂപ്പും രംഗത്തെത്തുന്നത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്ങും ഫ്‌ലെമിങ്‌ഗോ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ഏപ്രില്‍ മൂണ്‍ റീടെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡും റിലയന്‍സ് റീടെയിലും ഫ്യൂച്ചര്‍ റീടെയിലിനായി രംഗത്തുണ്ട്. മറ്റ് 13 കമ്പനികളും ഇടപാടിനായി താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം, വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാന്‍ റിലയന്‍സും അദാനി ഗ്രൂപ്പും തയാറായിട്ടില്ല. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിന് താല്‍പര്യപത്രം നല്‍കാനുള്ള […]