രണ്ടാംപാദത്തില്‍ കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ഇടിഞ്ഞു. ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റുകള്‍ ടാറ്റമോട്ടോഴ്‌സിന്റെ വില കുറച്ചു. എച്ച്.എസ്.ബി.സി, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ എന്നിവയെല്ലാം അടുത്ത ഒരു വര്‍ഷത്തേക്കുള്ള കമ്പനിയുടെ ടാര്‍ഗറ്റ് വില 10 മുതല്‍ 11 ശതമാനം വരെ കുറച്ചു. ജെ.പി മോര്‍ഗന്‍ ടാറ്റയുടെ ടാര്‍ഗറ്റ് വില 10 ശതമാനം കുറച്ച് 410 രൂപയാക്കി. രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഏജന്‍സികള്‍ റേറ്റിങ് കുറച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 944.61 […]
അദൃശ്യത്തിലെ ആദ്യ ഗാനം ‘ഇമൈകള്‍ ചിമ്മാതിരവും പകലും’
ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ‘അദൃശ്യം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം എത്തി. ‘ഇമൈകള്‍ ചിമ്മാതിരവും പകലും’ രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും നിത്യ മാമ്മനുമാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 18ന് പുറത്തിറങ്ങും. എസ് ഐ രാജ്കുമാര്‍ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. നന്ദ എന്ന കഥാപാത്രമായി നരെയ്‌നും കാര്‍ത്തികയായി കയല്‍ […]
വീണ്ടും വിവേക് അഗ്‌നിഹോത്രി; ചിത്രം ‘ദ വാക്‌സിന്‍ വാര്‍’
‘ദ കശ്മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി. ‘ദ കശ്മിര്‍ ഫയല്‍സി’ന്റെ പ്രവര്‍ത്തകര്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ദ വാക്‌സിന്‍ വാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അവിശ്വസനീയമായ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ […]
ഗ്ലാന്‍സ സിഎന്‍ജി പതിപ്പെത്തി
ഒടുവില്‍ ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി എസ്, ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 8.43 ലക്ഷം രൂപ, 9.46 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ ദില്ലി എക്‌സ്-ഷോറൂം വില. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ ഗ്ലാന്‍സ സിഎന്‍ജി ഓണ്‍ലൈന്‍ വഴിയോ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പിലോ 11,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. ടൊയോട്ടയില്‍ നിന്ന് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി വരുന്ന ആദ്യ മോഡലാണ് […]
ഒണ്‍ലി ജസ്റ്റിസ്
നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. പലതും എനിക്കും മനസ്സിലായി വരുന്നതേയുള്ളൂ. ചില ഊഹങ്ങള്‍ സത്യമായി വരുന്നു. അത്രയേയുള്ളൂ. തികച്ചും അവിശ്വസനീയമായ സത്യങ്ങള്‍ നമ്മെക്കാത്തിരിക്കുന്നുണ്ട്; മിഥ്യകളുടെ ഒരുപാട് അടരുകള്‍ക്കുള്ളില്‍. സത്യമെന്നു തോന്നിപ്പിക്കുന്ന മിഥ്യകളുണ്ടാക്കിയാണ് ലോകത്തെ അവര്‍ കബളിപ്പിക്കുന്നത്. മിഥ്യകളുടെ പുറകില്‍ പോകുന്ന ഓരോരുത്തര്‍ക്കും ഒരു മിഥ്യ തെളിയിക്കപ്പെടുമ്പോള്‍ പുതിയ മിഥ്യ മുന്നിലേക്കിട്ടുകൊടുക്കുന്നു. പിന്നെയതിന്റെ പുറകിലാവും അവര്‍. ആലോചിച്ചു നോക്കൂ, നമ്മളും അതുതന്നെയല്ലേ ചെയ്തുകൊണ്ടിരുന്നത്! ഒന്നിനു പുറകേ ഒന്നായി ഒരുപാട് ചോദ്യങ്ങള്‍, സംശയങ്ങള്‍. ഇപ്പോഴും കുറെ ചോദ്യങ്ങള്‍ മാത്രമേ ഉത്തരങ്ങളായി നമ്മുടെ […]
തലവേദനയുണ്ടോ? തലകുളി ഒഴിവാക്കാം
സ്ഥിരമായി തല കുളിക്കുന്നത് മൈഗ്രേന്‍ വേദനയ്ക്ക് കാരണമാകുമെന്ന് പഠനം. സ്ത്രീകളിലാണ് കൂടുതലായും ഈ പ്രശ്‌നം കണ്ടുവരുന്നത്. നീളമുള്ള തലമുടി ആഴ്ചയില്‍ മൂന്നു തവണ കഴുകിയാല്‍ പോലും ‘ഹെയര്‍ വാഷ് മൈഗ്രേന്‍’ എന്നറിയപ്പെടുന്ന ഈ അവസ്ഥ വരാമെനന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലര്‍ക്ക് കുളി കഴിഞ്ഞിറങ്ങിയ ഉടനെ തലവേദന തോന്നാം. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ ഒരു കാരണം അടിക്കടി മുടി കഴുകുന്നതാകാം. തലമുടി ദീര്‍ഘനേരം നനച്ച് ഇടുന്നതും തലവേദന ഉണ്ടാകാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കുക, […]
യേശുക്രിസ്തുവിനും ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ട്!
പുതിയ ‘ട്വിറ്റര്‍ ബ്ലൂ’ ഫീച്ചര്‍ കാരണം യേശുക്രിസ്തുവിനും ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ട് ലഭിച്ചു. വെരിഫിക്കേഷന്‍ ബാഡ്ജായ ബ്ലൂ ടിക്കുമായി ‘ജീസസ് ക്രൈസ്റ്റ്’ എന്ന പ്രൊഫൈലില്‍ നിന്ന് ട്വീറ്റുകള്‍ വന്നതോടെ എല്ലാരും ഒന്ന് അമ്പരന്നു. ആരോ തമാശക്ക് തുടങ്ങിയ പ്രൊഫൈലിന് ഏഴ് ലക്ഷത്തിലേറെ പിന്തുടര്‍ച്ചക്കാരുമുണ്ട്. ജീസസ് ക്രൈസ്റ്റിന്റെ വെരിഫൈഡ് അക്കൗണ്ട് ഇടുന്ന ട്വീറ്റുകള്‍ക്ക് ആയിരക്കണക്കിന് ആളുകളാണ് മറുപടികളുമായി എത്തുന്നത്. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിലക്കപ്പെട്ട മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാജ അക്കൗണ്ടുകള്‍ ബ്ലൂ വെരിഫിക്കേഷന്‍ […]
Shubarathri – 898
മൈസൂരും കണ്ഠീരവയും തമ്മില്‍ : എവിടെനിന്നാണ് ബാംഗ്ളൂരിലെ വമ്പന്‍ സ്റ്റേഡിയത്തിന് ആ പേര് വന്നു വീണത്! Between Mysore and Kandhirawa : Where did the big stadium in Bangalore get its name from?
രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് നിയമ പോരാട്ടത്തിന്
രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് നിയമ പോരാട്ടത്തിന് രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് മനു അഭിഷേക് സിംഗ്വി ചോദിച്ചു. മറ്റ് കേസുകളിലും നാളെ കോടതി ഇക്കാര്യങ്ങൾ മാനദണ്ഡമാക്കുമോ. രാജീവ് ഗാന്ധി വധക്കേസിലെ വിധി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തമിഴ്നാട് സർക്കാരിൻ്റെ നിലപാടായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്. സുപ്രീം കോടതി […]
രാത്രി വാര്‍ത്തകള്‍ | 11.11
തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരത്തിനു ചട്ടമുണ്ടാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനകം വേതനം നല്‍കണം. പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0. 05 ശതമാനം വീതം ദിവസേനെ തൊഴിലാളിക്കു നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പു ജീവനക്കാരനായ പ്രദീപിനെ മര്‍ദ്ദിച്ച ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്കെതിരേ വധശ്രമക്കേസ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് വായില്‍നിന്നു ചോരയൊലിപ്പിച്ച നിലയില്‍ പ്രദീപ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. ആശുപത്രിയിലേക്കു […]
