ഒടുവില്‍ ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി എസ്, ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 8.43 ലക്ഷം രൂപ, 9.46 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ ദില്ലി എക്സ്-ഷോറൂം വില. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ ഗ്ലാന്‍സ സിഎന്‍ജി ഓണ്‍ലൈന്‍ വഴിയോ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പിലോ 11,000 രൂപ ടോക്കണ്‍ തുക നല്കി ബുക്ക് ചെയ്യാം. ടൊയോട്ടയില്‍ നിന്ന് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി വരുന്ന ആദ്യ മോഡലാണ് ഗ്ലാന്‍സ. സ്റ്റാന്‍ഡേര്‍ഡ് ഗ്ലാന്‍സയ്ക്കും മാരുതി സുസുക്കി ബലേനോയ്ക്കും കരുത്ത് പകരുന്ന അതേ 1.2-ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജിക്ക് കരുത്തേകുന്നത് . പെട്രോള്‍ മാത്രമുള്ള മോഡില്‍ എഞ്ചിന് 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിഎന്‍ജി മോഡില്‍, പവറും ടോര്‍ക്കും യഥാക്രമം 77 ബിഎച്ച്പി, 98.5 എന്‍എം എന്നിങ്ങനെ കുറയുന്നു. ബലേനോ സിഎന്‍ജിയുടെ അതേ പവര്‍ട്രെയിന്‍ തന്നെയാണിത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ഇത് ലഭ്യമാകൂ.
ഗ്ലാന്‍സ സിഎന്‍ജി പതിപ്പെത്തി
