സ്ഥിരമായി തല കുളിക്കുന്നത് മൈഗ്രേന്‍ വേദനയ്ക്ക് കാരണമാകുമെന്ന് പഠനം. സ്ത്രീകളിലാണ് കൂടുതലായും ഈ പ്രശ്‌നം കണ്ടുവരുന്നത്. നീളമുള്ള തലമുടി ആഴ്ചയില്‍ മൂന്നു തവണ കഴുകിയാല്‍ പോലും ‘ഹെയര്‍ വാഷ് മൈഗ്രേന്‍’ എന്നറിയപ്പെടുന്ന ഈ അവസ്ഥ വരാമെനന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലര്‍ക്ക് കുളി കഴിഞ്ഞിറങ്ങിയ ഉടനെ തലവേദന തോന്നാം. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ ഒരു കാരണം അടിക്കടി മുടി കഴുകുന്നതാകാം. തലമുടി ദീര്‍ഘനേരം നനച്ച് ഇടുന്നതും തലവേദന ഉണ്ടാകാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കുക, കഫീന്‍ ഒഴിവാക്കുക, ദിവസവും മുടി കഴുകാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ തലവേദനവയെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. മുടി കഴുകുമ്പോള്‍ തലയില്‍ ശക്തിയായി അമര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം. തലയോട്ടിയിലൂടെ പോകുന്ന ആക്‌സിപിറ്റല്‍ നാഡികള്‍ക്ക് പരുക്കോ നീര്‍ക്കെട്ടോ ഉണ്ടാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ആക്‌സിപിറ്റല്‍ ന്യൂറാല്‍ജിയ എന്ന അവസ്ഥ മൂലം തുളഞ്ഞ് കയറുന്ന പോലുള്ള തലവേദന ഉണ്ടാകാം. അതുപോലെ ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലിന് ഉണ്ടാകുന്ന മസ്റ്റോയിഡിറ്റിസ് എന്ന അണുബാധയും തലവേദനയ്ക്ക് കാരണമാകാം. തലയോടിനെ താടിയെല്ലുമായി ബന്ധിപ്പിക്കുന്ന ടെംപറോമാന്‍ഡിബുലര്‍ ജോയിന്റിനുണ്ടാകുന്ന ടെംപറോമാന്‍ഡിബുലര്‍ ജോയിന്റ് ഡിസോഡര്‍ എന്ന അവസ്ഥയും തലവേദനയിലേക്ക് നയിക്കും. ഇതിനെല്ലാം പുറമേ പല്ലുകളെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും തലവേദനയിലേക്ക് എത്തും.