Posted inലേറ്റസ്റ്റ്

കർണാടകത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

കർണാടകത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി ഡിജിറ്റൽ പെയ്മെന്റ് സംവിധാനം അടക്കം ഇന്ത്യയിൽ നടപ്പാക്കിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ കർണാടകയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെ ലോകം അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ വളരെ വിദൂരത്തിലുള്ള ഈ സ്വപ്നം യാഥാർഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്നും മോദി കൂട്ടിച്ചേർത്തു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ-2 ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമായാലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയായാലും ഇന്ത്യ തികച്ചും […]

Posted inലേറ്റസ്റ്റ്

തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി 

  തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകാൻ ഉചിതമായ മാർഗ്ഗം വേണമെന്ന് സുപ്രീം കോടതി. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഭക്ഷണം ലഭിച്ചില്ലെങ്കിൽ തെരുവ് നായകൾ കൂടുതൽ അക്രമകാരികളാകുമെന്നും കോടതി സൂചിപ്പിച്ചു.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് മറ്റന്നാൾ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ ഞായറാഴ്ച വരെ വ്യാപകമായി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 9 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഞായറാഴ്ച 9 […]

Posted inലേറ്റസ്റ്റ്

കത്ത് വിവാദം ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രകാശ് ജാവഡേക്കർ എംപി

കത്ത് വിവാദം ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രകാശ് ജാവേദ്കർ എംപി തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവേദ്കർ എംപി. മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഗൗരവതരമാണ്. നഗരസഭയിലെ കരാർ ജോലി സിപിഎമ്മുകാർക്ക് മാത്രം നൽകുന്നത് ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഈ സംഭവത്തെ പറ്റിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. മേയറെ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവർ നിശബ്ദരായി ഇരിക്കുന്നതെന്നും പ്രകാശ് […]

Posted inഷോർട് ന്യൂസ്

നവംബര്‍ 11, വെള്ളി

◾രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി അടക്കം ആറു പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വര്‍ഷത്തിലേറെയായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ രണ്ടു മാസംമുമ്പ് മോചിതനായിരുന്നു. ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നളിനിയേയും അഞ്ചുപേരേയും മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ◾വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കവും കേസുകളും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ […]

Posted inലേറ്റസ്റ്റ്

രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍, മുരുകുന്‍ എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. 31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമര്‍പ്പിച്ച ഹര്‍ജിയിലാണു തീരുമാനം. […]

Posted inബിസിനസ്സ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,240 രൂപയായി. 45 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4780 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. കഴിഞ്ഞ രണ്ടുദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചക്കിടെ 1360 രൂപയാണ് […]

Posted inബിസിനസ്സ്

ആമസോണിന് വിപണിമൂല്യത്തില്‍ ഒരുലക്ഷം കോടി ഡോളറിന്റെ ഇടിവ്

വിപണിമൂല്യത്തില്‍ ഒരുലക്ഷം കോടി ഡോളറിന്റെ (82 ലക്ഷം കോടി രൂപ) ഇടിവ് രേഖപ്പെടുത്തുന്ന ആദ്യ കമ്പനിയായി ആമസോണ്‍. അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധന, മോശം പ്രവര്‍ത്തനഫലം എന്നിവയെത്തുടര്‍ന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് ആമസോണിന് തിരിച്ചടിയായത്. കഴിഞ്ഞ ബുധനാഴ്ച ഓഹരിവില 4.3 ശതമാനം ഇടിഞ്ഞ് 87,900 കോടി ഡോളറിലാണ് (72.07 ലക്ഷം കോടി രൂപ) ആമസോണിന്റെ വിപണിമൂല്യമുള്ളത്. 2021 ജൂലായില്‍ വിപണിമൂല്യം 1.88 ലക്ഷം കോടി ഡോളറായിരുന്നു (154.16 ലക്ഷം കോടി രൂപ). ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ […]

Posted inവിനോദം

വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’ ഫസ്റ്റ് ലുക്ക്

വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എന്‍ഫീല്‍ഡില്‍ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. […]

Posted inവിനോദം

ശ്രീനാഥ് ഭാസി നായകനായ ‘എല്‍എല്‍ബി’ ഫസ്റ്റ് ലുക്ക്

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ‘എല്‍എല്‍ബി’യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നടന്‍ മമ്മൂട്ടിയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ ടൈറ്റില്‍. നവാഗതനായ എ എം സിദ്ദിഖ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ശ്രീനാഥ് ഭാസി, ലാലു അലക്‌സ്, സുധീഷ്, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, […]