Posted inലേറ്റസ്റ്റ്

കളി നടക്കുമ്പോൾ കറന്റ് പോകാതിരിക്കാൻ കെഎസ്ഇബിയുടെ കരുതൽ മാതൃകയാക്കാം മലപ്പുറം കെഎസ്ഇബി മോഡൽ

കളി നടക്കുമ്പോൾ കറന്റ് പോകാതിരിക്കാൻ കെഎസ്ഇബിയുടെ കരുതൽ മാതൃകയാക്കാം മലപ്പുറം കെഎസ്ഇബി മോഡൽ ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ഇന്നു കേരളത്തിൽ മലപ്പുറത്തെ ഫുട്ബോൾ ആരാധകർക്ക് കറണ്ട് പോകാതെ ടി വിയിൽ ലൈവ് ആയി കളി കാണാൻ സൗകര്യമൊരുക്കി കെഎസ്ഇബി. കേരളം മുഴുവൻ മാതൃകയാക്കേണ്ട സംവിധാനമാണ് മലപ്പുറത്ത് കെഎസ്ഇബി ഫുട്ബോൾ ആരാധകർക്കായി ഒരുക്കുന്നത്. ഈ മാസം 20 ന് ലോകകപ്പ് തുടങ്ങാനിരിക്കെയാണ് കെഎസ്ഇബി ഫുട്‌ബോൾ ആരാധകർക്ക് ആവേശം പകർന്ന് രംഗത്തെത്തിയത്. കാളികാവ് സെക്ഷന് കീഴിൽ മൂന്ന് […]

Posted inലേറ്റസ്റ്റ്

ഒന്നല്ല ഒന്നിലേറെ പുലികൾ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു

ഒന്നല്ല ഒന്നിലേറെ പുലികൾ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു പുള്ളിപ്പുലിയുടെ സാന്നിധ്യത്തെ തുടർന്ന് മൈസൂർ ശ്രീരംഗപട്ടണത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ മൈസൂർ വൃന്ദാവൻ ഉദ്യാനം അടച്ചു. അനിശ്ചിതകാലത്തേക്കാണ് അടച്ചത്. പുലിയെ പിടിക്കുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നിലധികം പുലികൾ വൃന്ദാവൻ പരിസരത്ത് ഉണ്ടെന്നാണ് അധികൃതരുടെ സംശയം. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ പുലിയുടെ ചിത്രങ്ങൾ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം. മലയാളികൾ ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സന്ദർശകരാണ് […]

Posted inലേറ്റസ്റ്റ്

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ  അധ്യക്ഷൻ

  ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ  അധ്യക്ഷൻ   തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ (കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) അധ്യക്ഷൻ. ബെ​ഗംളൂരുവിൽ ചേർന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. നിലവിൽ തൃശൂർ രൂപതാധ്യക്ഷനാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും വഹിക്കുന്നുണ്ട്. ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേയ്ക്കാണ് […]

Posted inലേറ്റസ്റ്റ്

പാഠ്യപദ്ധതി പരിഷ്കരിക്കുക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടെന്ന് മന്ത്രി ശിവൻകുട്ടി  

  പാഠ്യപദ്ധതി പരിഷ്കരിക്കുക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടെന്ന് മന്ത്രി ശിവൻകുട്ടി ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ടായിരിക്കും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കുമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എറണാകുളം ടൗൺഹാളിൽ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷനൽ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ […]

Posted inലേറ്റസ്റ്റ്

സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ശിവൻകുട്ടി

സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ശിവൻകുട്ടി. സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ മന്ത്രി വി ശിവന്‍കുട്ടി കടുത്ത വിമർശനമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സഞ്ജുവിന് പകരം ടീമിലെത്തിയ കാര്‍ത്തിക്കും […]

Posted inശുഭരാത്രി

Shubarathri – 897

നമ്മുടെ ഇടയിലെ സൈക്കോപാത്ത്: എങ്ങിനെയാണ് ഒരു സൈക്കോപാത്തിനെ തിരിച്ചറിയുക? നമ്മുടെ ഇടയില്‍ അങ്ങിനെ ഒരാളുണ്ടോയെന്ന് തിരിച്ചറിയുക. The psychopath among us: How to identify a psychopath? Find out if there is such a person among us.

Posted inലേറ്റസ്റ്റ്

കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി 

കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി   സംസ്ഥാനത്തെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കികൊണ്ട് ഇടതു സർക്കാർ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി.   സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി. സാംസ്‌കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറത്തിറക്കി. 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യ പടിയാണിത്. നിയമനങ്ങളില്‍ സുതാര്യത വേണമെന്നും കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ച് വഴി നടത്തണമെന്നും എല്‍ഡിഎഫ്. സ്ഥിരം നിയമനങ്ങള്‍ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിലെ അനാരോഗ്യ നിയമന രീതികള്‍ മാറ്റണമെന്നും ഇടതുമുന്നണി യോഗത്തില്‍ സിപിഐ […]

Posted inബിസിനസ്സ്

ടി.സി.എസുമായി കരാര്‍ ഒപ്പിട്ട് ബി.എസ്.എന്‍.എല്‍

4ജി നെറ്റ്‌വര്‍ക്ക് രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ടി.സി.എസുമായി കരാര്‍ ഒപ്പിട്ട് ബി.എസ്.എന്‍.എല്‍. ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനുമായി ടവര്‍ സ്ഥാപിക്കാന്‍ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിന് പുറമേ സര്‍ക്കാറിനായി ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ നേടിയിട്ടുണ്ട്. ടി.സി.എസിന് പുറമേ എച്ച്.എഫ്.സി.എല്‍, എല്‍&ടി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും കരാറിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് ടി.സി.എസിനായിരുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനിക്ക് 4ജി ടവര്‍ സ്ഥാപിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. സാംസങ്, നോക്കിയ, വാവേയ്, എറിക്‌സണ്‍ […]

Posted inബിസിനസ്സ്

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നത്. 2030ഓടെ ഇന്ത്യ ഓഹരി വിപണി ലോകത്തിലെ ഏറ്റവും വലുതാവുമെന്നും റേറ്റിങ് ഏജന്‍സി പ്രവചിക്കുന്നു. ലോകത്ത് അതിവേഗ വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. ഇന്ത്യയുടെ ജി.ഡി.പി 2031 ഓടെ ഇരട്ടിയായി മാറും. 3.5 ട്രില്യണ്‍ ഡോളറില്‍ നിന്നും 7.5 ട്രില്യണായാണ് ജി.ഡി.പി വര്‍ധിക്കുക. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രതിവര്‍ഷം 11 ശതമാനം […]