4ജി നെറ്റ്വര്‍ക്ക് രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ടി.സി.എസുമായി കരാര്‍ ഒപ്പിട്ട് ബി.എസ്.എന്‍.എല്‍. ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനുമായി ടവര്‍ സ്ഥാപിക്കാന്‍ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിന് പുറമേ സര്‍ക്കാറിനായി ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ നേടിയിട്ടുണ്ട്. ടി.സി.എസിന് പുറമേ എച്ച്.എഫ്.സി.എല്‍, എല്‍&ടി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും കരാറിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് ടി.സി.എസിനായിരുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനിക്ക് 4ജി ടവര്‍ സ്ഥാപിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. സാംസങ്, നോക്കിയ, വാവേയ്, എറിക്സണ് പോലുള്ള കമ്പനികള്‍ സാധാരാണയായി ഇത്തരം കരാറുകള്‍ സ്വന്തമാക്കാറുള്ളത്.
ടി.സി.എസുമായി കരാര്‍ ഒപ്പിട്ട് ബി.എസ്.എന്‍.എല്‍
